ETV Bharat / bharat

മഹാസഖ്യ ചര്‍ച്ച പുരോഗമിക്കുന്നു ; ഇനി സോണിയ - ശരദ്‌ പവാര്‍ കൂടിക്കാഴ്‌ച

ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്‌ചയോടെ സഖ്യ സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹാസഖ്യ ചര്‍ച്ച പുരോഗമിക്കുന്നു ; നാളെ സോണിയ - ശരദ്‌ പവാര്‍ കൂടികാഴ്‌ച
author img

By

Published : Nov 17, 2019, 10:00 PM IST

പൂനെ (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എന്‍.സി.പി - കോണ്‍ഗ്രസ് - ശിവസേന സഖ്യ നീക്കത്തില്‍ ഉടൻ തീരുമാനമെന്ന് സൂചന. അന്തിമ ചർച്ചകൾക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും, എന്‍സിപി അധ്യക്ഷൻ ശരദ്‌ പവാറും കൂടിക്കാഴ്‌ച നടത്തും. ശരദ്‌ പവാറിന്‍റെ പൂനെയിലെ വസതിയില്‍ നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം എന്‍സിപി നേതാവ് നവാബ് മാലിക്കാണ് കൂടിക്കാഴ്‌ചയുടെ വിവരം പുറത്തുവിട്ടത്.

ഡല്‍ഹിയിലെ നേതാക്കളുടെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ചൊവ്വാഴ്‌ച ഇരു പാര്‍ട്ടി നേതാക്കളുടെയും സംയുക്‌തമായ യോഗം ചേരുമെന്നും, സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും നവാബ് മാലിക്ക് കൂട്ടിച്ചേര്‍ത്തു. അടുത്ത ദിവസങ്ങളില്‍ തന്നെ സംസ്ഥാനത്തെ രാഷ്‌ട്രപതി ഭരണത്തില്‍ മാറ്റമുണ്ടാകുമെന്നും പുതിയ സഖ്യം അധികാരത്തിലേറുമെന്നും അദ്ദേഹം വ്യക്‌തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചർച്ചകൾ വഴി മുട്ടിയതിനെ തുടർന്ന് സംസ്ഥാനത്ത് നിലവില്‍ രാഷ്‌ട്രപതി ഭരണമാണ് നിലനില്‍ക്കുന്നത്.

തെരഞ്ഞെടുപ്പില്‍ 105 സീറ്റുകള്‍ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റുകള്‍ ബിജെപിക്കുണ്ടായിരുന്നില്ല. 56 സീറ്റുകള്‍ നേടിയ സഖ്യകക്ഷിയായ ശിവസേന രണ്ടര വര്‍ഷക്കാലം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സേന - ബിജെപി സഖ്യ സാധ്യത ഇല്ലാതായത്.

മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ കഴിയില്ലെന്ന് ബിജെപി വ്യക്‌തമാക്കിയതോടെ എന്‍സിപിയും, കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ശിവസേന തയാറാകുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ എന്‍സിപി 54 സീറ്റുകളും, കോണ്‍ഗ്രസ് 44 സീറ്റുകളും നേടിയിരുന്നു. ശിവസേന - കോണ്‍ഗ്രസ് - എന്‍സിപി സഖ്യം രൂപപ്പെടുകയാണെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകും.

Intro:Body:

https://www.aninews.in/news/national/general-news/sonia-gandhi-sharad-pawar-to-meet-on-monday-over-maha-govt-formation20191117202419/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.