സികാര്‍: മരിച്ച് 25 വര്‍ഷങ്ങള്‍ക്ക് ശേഷം സൈനികന്‍റെ കുടുംബത്തിന് അംഗീകാരവുമായി സഹപ്രവര്‍ത്തകര്‍. 1995ലാണ് സുബേദാര്‍ രാംനിവാസ് സര്‍വ്വീസിലിരിക്കെ മരിക്കുന്നത്. അന്ന് അദ്ദേഹത്തിന്‍റെ കൂടെ ജോലി ചെയ്‌തിരുന്ന സഹപ്രവര്‍ത്തകരാണ് സികാറിലുള്ള അദ്ദേഹത്തിന്‍റെ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത്. ലഫ്റ്റനന്‍റ് ജനറല്‍ എസ്.പി.എസ് കടേവയടക്കമുള്ള സംഘമാണ് ഗ്രാമം സന്ദര്‍ശിച്ചത്.
സികാര്‍ ജില്ലയിലെ സിങ്ദോള ഗ്രാമമാണ് രാംനിവാസിന്‍റെ സ്വദേശം. സെക്കന്തരബാദില്‍ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ മൃതദേഹം പോലും വീട്ടിലെത്തിച്ചിരുന്നില്ല. പകരം സൈന്യം തന്നെ സംസ്‌കരിക്കുകയായിരുന്നു.അദ്ദേഹത്തിന് ലഭിക്കേണ്ട ബഹുമതികളൊന്നും നല്‍കിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സഹപ്രവര്‍ത്തകര്‍ സഹായഹസ്‌തവുമായി അദ്ദേഹത്തിന്‍റെ കുടുംബാഗങ്ങളെ തേടി ഗ്രാമത്തിലെത്തിയത്.