ജമ്മു കശ്മീരിലെ രാജൗരിയില്‍ അതിർത്തിലുണ്ടായ പാക് വെടിവയ്പ്പില്‍ സൈനികന് പരിക്കേറ്റു. നിയന്ത്രണരേഖക്കിപ്പുറത്തെ ഇന്ത്യൻ സൈനിക പോസ്റ്റ് ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിലാണ് സൈനികന് പരിക്കേറ്റത്.
കലാലിലെ ഫോർവേർഡ് പോസ്റ്റില്‍ വച്ചാണ് സൈനികന് വെടിയേറ്റത്. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ സ്നൈപ്പറില്‍ നിന്നാണ് വെടിയുതിർത്തത് എന്ന് വ്യക്തമായിട്ടുണ്ട്. പരിക്കേറ്റ സൈനികനെ വിദഗ്ധ ചികിത്സക്കായി സൈനിക കമാൻഡ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.
യാതൊരുവിധ പ്രകോപനവും കൂടാതെയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വെടിവയ്പ്പുണ്ടായത്. ഈ വര്‍ഷം ആദ്യം മുതല്‍ രാജൗരിയിലും പൂഞ്ചിലും പാകിസ്ഥാൻ നിരന്തരമായി വെടിനിർത്തല്‍ കരാര്‍ ലംഘിക്കുകയാണ്.