ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മോദി സർക്കാരിനൊപ്പം നിന്ന ഡൽഹി സ്വദേശികൾക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു. ബിജെപി ഡൽഹി ഘടകം സംഘടിപ്പിച്ച വെർച്വൽ റാലിയിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ജനങ്ങളെ സഹായിക്കാൻ പാർട്ടി പ്രവർത്തകർ എപ്പോഴും ഉണ്ടാകുമെന്നും സ്‌മൃതി ഇറാനി ഉറപ്പു നൽകി.
പ്രധാനമന്ത്രി കൊവിഡിനെതിരെ പ്രവർത്തിക്കുന്നവരെ കൊവിഡ് വാരിയേഴ്‌സ് എന്ന വിളിച്ചതിലൂടെ അവരെ ശക്തിപ്പെടുത്തി. വന്ദേ ഭാരത് മിഷനിലൂടെ 1.75 ലക്ഷം ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചെന്നും 4,300 ശ്രമിക് ട്രെയിനുകളാണ് അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയതെന്നും സ്‌മൃതി ഇറാനി പറഞ്ഞു.