ETV Bharat / bharat

ജാഗ്രത നിര്‍ദേശം ലംഘിച്ച ആറ് തായ്‌ലന്‍റ് പൗരന്മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍ - Thai nationals

പിടിയിലായവര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്

ജാഗ്രത നിര്‍ദേശം ലംഘിച്ച ആറ് തായ് പൗരന്മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍  Six Thai nationals arrested in Tamil Nadu  Thai nationals  കൊവിഡ്‌ ജാഗ്രത
ജാഗ്രത നിര്‍ദേശം ലംഘിച്ച ആറ് തായ് പൗരന്മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍
author img

By

Published : Apr 10, 2020, 6:03 PM IST

ചെന്നൈ: കൊവിഡ്‌ ജാഗ്രത നിര്‍ദേശം ലംഘിച്ച് മതപരമായ പ്രവര്‍ത്തനം നടത്തിയ ആറ് തായ്‌ലന്‍റ് പൗരന്മാരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തു. പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ഇറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏഴ്‌ പേരടങ്ങുന്ന സംഘമാണ് ടൂറിസ്റ്റ് വിസയില്‍ മതപരമായ പ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ എത്തിയത്. മൂന്നാഴ്‌ചയായി കല്ലംപാലയം ഹൗസിങ് യൂണിറ്റ് കോംപ്ലസില്‍ താമസിച്ച് മത പ്രവര്‍ത്തനം നടത്തി വരികായായിരുന്നു. ഇതില്‍ ഒരാള്‍ വൃക്ക സംബന്ധ രോഗം മൂലം മരിച്ചു. മതപരമായ പ്രവര്‍ത്തനങ്ങളിലും സമ്മേളനങ്ങളിലുമായി നിരവധി ആളുകള്‍ ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവില്‍ ജില്ലയില്‍ 1.66 ലക്ഷം ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ കലക്ടര്‍ സി. കതിരവാരന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.