ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ വാഹനാപകടം; ആറ് പേര്‍ മരിച്ചു

ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ വാരണാസി-ജൗൻപൂർ ദേശീയപാതയിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു

author img

By

Published : Feb 9, 2021, 12:11 PM IST

Six people killed in Varanasi-Jaunpur highway  11 injured in crash on highway  7 people were travelling in a jeep  latest news on Jaunpur accident  ഉത്തര്‍പ്രദേശില്‍ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു; 11 പേർക്ക് പരിക്ക്  ഉത്തര്‍പ്രദേശിലെ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു  11 പേർക്ക് പരിക്ക്  ആറ് പേർ മരിച്ചു  അപകടം  ദേശീയപാത  വാരണാസി-ജൗൻപൂർ ഹൈവേ
ഉത്തര്‍പ്രദേശിലെ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു; 11 പേർക്ക് പരിക്ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ ജലാൽപൂർ പ്രദേശത്ത് ഉണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരണാസി-ജൗൻപൂർ ഹൈവേയിലാണ് അപകടം ഉണ്ടായത്. വാരാണസിയില്‍ നടന്ന ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ 17 പേര്‍ യാത്ര ചെയ്ത ജീപ്പാണ് അപകടത്തില്‍ പെട്ടത്. ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ട്രക്ക് ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. അമർ ബഹാദൂർ യാദവ് (58), രാം സിംഗർ യാദവ് (38), മുന്നിലാൽ (38), ഇന്ദ്രജിത് യാദവ് (48), കമല പ്രസാദ് യാദവ് (60), രാംകുമാർ (65) എന്നിവരാണ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.