ETV Bharat / bharat

ശാന്തമെങ്കിലും ആശങ്കകൾ ഒഴിയാതെ ഡൽഹി - northeast Delhi

കനത്ത സുരക്ഷ വിന്യസിച്ച സാഹചര്യത്തിൽ നിരവധി വിദ്യാർഥികൾ സിബിഎസ്‌ഇ, ബോർഡ് പരീക്ഷകൾക്കായി ഡൽഹിയിലെത്തി

ഡൽഹി കലാപം  ഡൽഹി സംഘർഷം  വടക്കുകിഴക്കൻ ഡൽഹി  northeast Delhi  Delhi violence
ഡൽഹി
author img

By

Published : Mar 2, 2020, 5:24 PM IST

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്. എന്നാൽ അന്തരീക്ഷം ശാന്തമാണെങ്കിലും ആശങ്കകൾ പൂർണമായി ഒഴിയുന്നില്ലെന്നും ജാഗ്രത തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ജാഫ്രാബാദ്, മജ്‌പൂർ, ബാബർപൂർ, ചന്ദ് ബാഗ്, ശിവ് വിഹാർ, ഭജൻപുര, യമുന വിഹാർ, മുസ്തഫാബാദ് എന്നിവിടങ്ങൾ കനത്ത സുരക്ഷയിലാണ്.

  • We are working 24/7 to make sure relief efforts reach all in need. If u know of anyone who is in need, use #DelhiRelief to reach us. Pl do mention exact address/contact details so that we can reach him. We will ensure a quick response from our agencies.

    — Arvind Kejriwal (@ArvindKejriwal) March 2, 2020 " class="align-text-top noRightClick twitterSection" data=" ">

സംഘർഷ മുഖരിതമായിരുന്ന ഇടങ്ങളിൽ സിബിഎസ്‌ഇ പരീക്ഷകൾക്കായി നിരവധി വിദ്യാർഥികൾ എത്തി. പരീക്ഷ സുഗമമായി നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹാജരാകാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാരിനെ ബന്ധപ്പെടാൻ ആരും മടിക്കേണ്ടതില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപുറപ്പെട്ട കലാപത്തിൽ 42 പേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.