ETV Bharat / bharat

ഇന്ത്യ -ചൈന സംഘർഷം; അതിർത്തിയിലെ സ്ഥിതി ഗുരുതരമെന്ന് എം.എം. നരവാനെ - അതിർത്തിയിലെ സ്ഥിതി ഗുരുതരമെന്ന് എം. എം. നരവാനെ

ലഡാക്കിലെ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ ശ്രമങ്ങളെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ബ്രിഗേഡിയർ തല ചർച്ചകൾ നടന്നു.

Situation along China border serious  Indian Army taken ample precautionary steps  Army Chief MM Naravane  Army Chief MM Naravane  Army Chief MM Naravane visiting Leh  situation along with LAC is serious  എം. എം. നരവാനെ  ഇന്ത്യ-ചൈന സംഘർഷം  അതിർത്തിയിലെ സ്ഥിതി ഗുരുതരമെന്ന് എം. എം. നരവാനെ
ഇന്ത്യ-ചൈന
author img

By

Published : Sep 4, 2020, 12:45 PM IST

ശ്രീനഗർ: ചൈനയുമായുള്ള അതിർത്തി സംഘർഷം അവലോകനം ചെയ്യുന്നതിനായി കരസേനാ മേധാവി എം.എം. നരവാനെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ലേയിലെത്തി. നിയന്ത്രണ രേഖയുടെ (എൽ‌എസി) സ്ഥിതി ഗുരുതരമാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സൈന്യം സ്വീകരിച്ച നടപടികൾ സ്ഥിതിഗതികൾ നിലനിർത്താൻ സഹായിക്കും. ജവാൻമാർ ഏത് വെല്ലുവിളിയെയും നേരിടാൻ തയ്യാറാണെന്നും ലഡാക്കിലെത്തിയ നരവാനെ പറഞ്ഞു.

ലഡാക്കിലെ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ ശ്രമങ്ങളെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ബ്രിഗേഡിയർ തല ചർച്ചകൾ നടന്നു. ഫിംഗർ ഏരിയ, ഗാൽവാൻ വാലി, ഹോട്ട് സ്പ്രിംഗ്സ്, കോങ്‌റംഗ് നല എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രിൽ -മെയ് മുതൽ ഏറ്റുമുട്ടലിലാണ്.

ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. അഞ്ച് ലെഫ്റ്റനന്‍റ് ജനറൽ ലെവൽ ചർച്ചകൾ ഉൾപ്പെടെ കഴിഞ്ഞ മൂന്ന് മാസമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.