ETV Bharat / bharat

സിംഗു, തിക്രി അതിര്‍ത്തികള്‍ അടച്ചു; മറ്റ് പാതകൾ തെരഞ്ഞെടുക്കാൻ ഡൽഹി പൊലീസിന്‍റെ നിർദേശം - കർഷക സമരം വാർത്ത

കർഷക പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ സിംഗു, തിക്രി അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുകയാണ്. അതിനാൽ, യാത്രക്കാർ മറ്റുപാതകള്‍ തെരഞ്ഞെടുക്കാന്‍ ഡൽഹി പൊലീസ് നിർദേശിച്ചു

Singhu  Tikri borders closed  Delhi Traffic Police asks commuters to take alternative routes  സിങ്കു തിക്രി അതിര്‍ത്തികള്‍ അടച്ചു വാർത്ത  മറ്റ് പാതകൾ തെരഞ്ഞെടുക്കാൻ ഡൽഹി വാർത്ത  delhi traffic police asks commuters take alternative routes news  singhu tikri borders news  farmers protset latest news  commuters amid farmers protest news  കാർഷിക നിയമം സമരം വാർത്ത  കർഷക സമരം വാർത്ത
സിങ്കു, തിക്രി അതിര്‍ത്തികള്‍ അടച്ചു
author img

By

Published : Dec 1, 2020, 10:42 AM IST

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്‍റെ കാർഷിക നിയമത്തിന് എതിരായുള്ള കർഷകരുടെ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്. പ്രക്ഷോഭത്തിൽ റോഡുകൾ സ്‌തംഭിച്ച സാഹചര്യത്തിൽ സിങ്കു, തിക്രി അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുകയാണ്. അതിനാൽ, യാത്രക്കാർ മറ്റുപാതകള്‍ തെരഞ്ഞെടുക്കാന്‍ ഡൽഹി പൊലീസ് നിർദേശിച്ചു.

സിംഗു അതിർത്തി ഇരുവശത്തും അടഞ്ഞു കിടക്കുകയാണ്. യാത്രക്കാർ മറ്റ് വഴികൾ തെരഞ്ഞെടുക്കുക. മുക്കർബ ചൗക്ക്, ജി.ടി. കർണാൽ റോഡു വഴി യാത്രക്കാരെ വഴി തിരിച്ചുവിട്ടു. ഗതാഗതകുരുക്ക് അധികമാണെന്ന് ഡൽഹി ട്രാഫിക് പൊലീസ് ട്വീറ്ററിലൂടെ അറിയിച്ചു. ജറോഡ, ധൻസ, ദൗറാള, ജാതികേഡ, കാപ്പസേഡ, രാജ്‌കോരി, ബിജ്വാസൻ, പാലം വിഹാർ, ദുന്ദാഹേഡ എന്നീ അതിർത്തികൾ ഗതാഗതയോഗ്യമാണെന്നും ഹരിയാനയിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് ഈ വഴികൾ തെരഞ്ഞെടുക്കാമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 26നാണ് സിംഗു (ഡൽഹി- ഹരിയാന) അതിർത്തി അടച്ചത്. കർഷകരുടെ പ്രതിഷേധം ശക്തമായതോടെ 27ന് ത്രിക്രി അതിർത്തിയും അടച്ചിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.