മുംബൈ: ഗായിക കനിക കപൂറിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് ലഖ്‌നൗവിൽ എത്തിയ ഗായികയ്ക്ക് കഴിഞ്ഞ ദിവസം രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 10 ദിവസം വിമാനത്താവളത്തിൽ തെർമ്മൽ സ്കാനിങിന് വിധേയയായിരുന്നു. എന്നാൽ നാല് ദിവസങ്ങൾക്ക് മുമ്പാണ് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. താനും കുടുംബവും നിരീക്ഷണത്തിലാണെന്നും തന്നോട് ഇടപഴകിയ ആളുകളുടെ കോൺടാക്റ്റ് മാപ്പിങ്ങ് നടക്കുകയാണെന്നും ഗായിക തന്‍റെ ട്വിറ്ററിലൂടെ അറിയിച്ചു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദഗ്ധരുടെയും പ്രാദേശിക, സംസ്ഥാന, കേന്ദ്ര സർക്കാർ നിർദേശങ്ങളെയും അനുസരിച്ച് കടന്നുപോകാനും അവർ അഭ്യർത്ഥിച്ചു.