ന്യൂഡൽഹി: കർമപ ഒഗിയൻ ട്രിൻലി ഡോർജെക്ക് ചൈനയിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സിക്കിം മുഖ്യമന്ത്രി. ചൈനയുമായുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്‍റെ ആവശ്യം.
സിക്കിമിലെ ഭക്തർ പതിനേഴാമത് കർമപ ഒഗിയൻ ട്രിൻലി ഡോർജെ ദർശനം നടത്താൻ ആഗ്രഹിക്കുന്നുന്നതായും ഇതിന് പ്രധാനമന്ത്രി അവസരമൊരുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. നേരത്തെ സമാന സാഹചര്യം നിലനിന്നിരുന്ന 2000ൽ 17-ാമത് കർമപക്ക് പോകാൻ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി അവസരം നൽകിയിരുന്നു എന്നും പ്രേം സിംഗ് തമാങ് ചൂണ്ടിക്കാട്ടി.
ദലൈലാമയും ചൈനയും ഒഗിയൻ ട്രിൻലി ഡോർജെയെ പതിനേഴാമത്തെ കർമപയായി അംഗീകരിക്കുന്ന വിശ്വാസമാണ് ഇത്. ദലൈലാമക്ക് ശേഷം ടിബറ്റൻ പ്രവാസികളിൽ സ്വാധീനം ചെലുത്തുന്നത് കർമ്മപ ലാമയാണ്. അതിനാൽ നേരത്തെ തന്നെ ടിബറ്റൻ സർക്കാർ പതിനേഴാമത്തെ തങ്ങളുടെ കർമ്മപയിലെ വിശ്വാസത്തെ പരസ്യമായി അംഗീകരിച്ചിട്ടുണ്ട്.
ഇന്തോ-ചൈന ബന്ധത്തിന്‍റെ പശ്ചാത്തലത്തിൽ ടിബറ്റിനെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി കർമപ ലാമയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാനും സ്വതന്ത്രമായി ജീവിക്കാനും അവസരമൊരുക്കണമെന്നും വാദിച്ചു. എന്നാൽ തിരിച്ചുവരാൻ ആവശ്യമായ രേഖകള്‍ക്കായി കർമപ ലാമ അപേക്ഷിച്ചിട്ടില്ലെന്നും ഇപ്പോൾ ഡൊമിനിക്കൻ പൗരത്വമുള്ള, കർമ്മപക്ക് ഇന്ത്യയിൽ എത്താൻ സാധിക്കില്ലെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. അതേസമയം, തമാങ്ങിലെ മന്ത്രി സോനം ലാമ, സിക്കിം സന്ദർശിക്കാനും, ഭക്തരെ അനുഗ്രഹിക്കാനുമുള്ള ക്ഷണ കത്ത് 17-ാമത് കർമ്മപക്ക് അയച്ചു.
ടിബറ്റൻ ബുദ്ധമതത്തിന്‍റെ 900 വർഷം പഴക്കമുള്ള കർമ കഗ്യു അധ്യാപനത്തിന്‍റെ തലവനായ 35കാരനാണ് കർമപ. ആരോഗ്യപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി അദ്ദേഹം 2017 മുതൽ അമേരിക്കായിലാണ്.
20 ഇന്ത്യൻ ജവാൻമാരുടെ ജീവൻ നഷ്ടപെട്ട ഗാൽവാൻ ആക്രമണത്തെത്തുടർന്ന് ഇന്തോ-ചൈന ബന്ധം വഷളാകുകയും ഇന്ത്യ പ്രതിരോധം ശക്തമാക്കുകയും ചെയ്‌തു. അതിനാലാണ് നിലവിൽ കർമപ വിശ്വാസത്തിൽ കേന്ദ്ര അനുമതിക്കായി സിക്കിം കാത്തിരിക്കുന്നത്.