ന്യൂഡൽഹി: തലസ്ഥാനത്ത് ആം ആദ്‌മി പാർട്ടി മിന്നുന്ന വിജയം കരസ്ഥമാക്കിയതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് നേരെ ആക്രമണം. ഡൽഹിയിൽ ആം ആദ്‌മി എംഎൽഎ നരേഷ് യാദവിന് നേരെ വധശ്രമമുണ്ടായി. ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴിയാണ് നരേഷ് യാദവിനും സംഘത്തിനും നേരെ വെടിവെപ്പുണ്ടായത്. സംഘർഷത്തിൽ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകനായ അശോക് മൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഡൽഹി മെഹ്‌റൗലി മണ്ഡലത്തിലെ എംഎൽഎയാണ് നരേഷ് യാദവ്. ആം ആദ്‌മി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അക്രമത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടു.
-
Shots fired at AAP MLA@MLA_NareshYadav
— AAP (@AamAadmiParty) February 11, 2020 " class="align-text-top noRightClick twitterSection" data="
and the volunteers accompanying him while they were on way back from temple.
At least one volunteer has passed away due to bullet wounds. Another is injured.
">Shots fired at AAP MLA@MLA_NareshYadav
— AAP (@AamAadmiParty) February 11, 2020
and the volunteers accompanying him while they were on way back from temple.
At least one volunteer has passed away due to bullet wounds. Another is injured.Shots fired at AAP MLA@MLA_NareshYadav
— AAP (@AamAadmiParty) February 11, 2020
and the volunteers accompanying him while they were on way back from temple.
At least one volunteer has passed away due to bullet wounds. Another is injured.
സംഭവത്തില്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ് അന്വേഷണം ആരംഭിച്ചു. സംഭവം നിര്‍ഭാഗ്യകരമാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് എംഎല്‍എ പ്രതികരിച്ചു. വെടിവെപ്പുണ്ടായ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാല് റൗണ്ട് വെടിവെപ്പാണ് ഉണ്ടായത്. വാഹനത്തിന് നേര്‍ക്ക് അക്രമം ഉണ്ടാവുകയായിരുന്നു. പൊലീസ് കൃത്യമായി അന്വേഷണം നടത്തിയാല്‍ അക്രമികളെ പിടികൂടാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഹ്‌റൗലി മണ്ഡലത്തില്‍ ബിജെപിയിലെ കുസും ഖത്രിയെ 18161 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നരേഷ് യാദവ് വിജയിച്ചത്.
-
Naresh Yadav, AAP MLA: The incident is really unfortunate. I don't know the reason behind the attack but it happened all of a sudden. Around 4 rounds were fired. The vehicle I was in was attacked. I am sure if Police inquires properly they will be able to identify the assailant. https://t.co/M5mpJm7ljp pic.twitter.com/kzwbql6lmP
— ANI (@ANI) February 11, 2020 " class="align-text-top noRightClick twitterSection" data="
">Naresh Yadav, AAP MLA: The incident is really unfortunate. I don't know the reason behind the attack but it happened all of a sudden. Around 4 rounds were fired. The vehicle I was in was attacked. I am sure if Police inquires properly they will be able to identify the assailant. https://t.co/M5mpJm7ljp pic.twitter.com/kzwbql6lmP
— ANI (@ANI) February 11, 2020Naresh Yadav, AAP MLA: The incident is really unfortunate. I don't know the reason behind the attack but it happened all of a sudden. Around 4 rounds were fired. The vehicle I was in was attacked. I am sure if Police inquires properly they will be able to identify the assailant. https://t.co/M5mpJm7ljp pic.twitter.com/kzwbql6lmP
— ANI (@ANI) February 11, 2020