ETV Bharat / bharat

ഔറംഗബാദിൽ കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് തടവുകാർ രക്ഷപ്പെട്ടു

നഗരത്തിലെ കെയ്‌ൽ ആർക്കിലെ കൊവിഡ് സെന്‍ററിൽ ചികിത്സയിലായിരുന്ന അക്രം ഖാൻ ഗയാസ് ഖാൻ, സയ്യിദ് സെയ്ഫ് സയ്യിദ് ആസാദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇരുവരും ഔറംഗബാദ് ഹർസുൽ ജയിലിലെ തടവുകാരാണ്.

2 Corona positive prisoners Harsul prison Maharashtra escape COVID center മുംബൈ തടവുകാർ രക്ഷപ്പെട്ടു
ഔറംഗബാദിൽ കൊവിഡ് ചികിൽസയിലായിരുന്ന രണ്ട് തടവുകാർ രക്ഷപ്പെട്ടു
author img

By

Published : Jun 9, 2020, 5:53 PM IST

മുംബൈ : ഔറംഗബാദിൽ കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് തടവുകാർ ഞായറാഴ്ച രാത്രി കൊവിഡ് കെയർ സെന്‍ററിൽ നിന്നും രക്ഷപ്പെട്ടു.

നഗരത്തിലെ കെയ്‌ൽ ആർക്കിലെ കൊവിഡ് സെന്‍ററിൽ ചികിത്സയിലായിരുന്ന അക്രം ഖാൻ ഗയാസ് ഖാൻ, സയ്യിദ് സെയ്ഫ് സയ്യിദ് ആസാദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇരുവരും ഔറംഗബാദ് ഹർസുൽ ജയിലിലെ അന്തേവാസികളാണ്. ശനിയാഴ്‌ച ഹർസുൽ ജയിലിലെ 29 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റുള്ള തടവുകാർക്ക് വൈറസ് ബാധിക്കാതിരിക്കാൻ 29 തടവുകാരെ നഗരത്തിലെ കെയ്‌ൽ ആർക്കിലെ സർക്കാർ ഡോർമിറ്ററി കൊവിഡ് സെന്‍റനിൽ ഐസൊലേഷനിലാക്കുകയായിരുന്നു.

തുടർന്ന് ഞായറാഴ്ച അർദ്ധരാത്രിയോടെ ഇരുവരും രണ്ടാം നിലയിലെ കുളിമുറിയിൽ പ്രവേശിച്ച ശേഷം അവിടെയുണ്ടായിരുന്ന ഗ്രില്ലിന്‍റെ ഗ്ലാസ് നീക്കി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സംഭവ സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ ജയിലിന്‍റെ പ്രധാന ഗേറ്റിൽ കാവൽ നിൽക്കുകയായിരുന്നു. മറ്റ് രോഗികൾ കെട്ടിടത്തിലുണ്ടായിരുന്നെങ്കിലും ഈ തടവുകാർ രക്ഷപ്പെട്ടത് ആരും അറിഞ്ഞില്ല. ഓടി രക്ഷപ്പെടുന്നതിനിടെ രണ്ട് തടവുകാരെ ചില യുവാക്കൾ കണ്ടെത്തിയിരുന്നു. അവർ അത് പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ അത് കാര്യമായി എടുത്തില്ല. ജയില്‍ സബ് ഇൻസ്പെക്ടറുടെ പരാതിയിൽ ബെഗാംപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.