മുംബൈ: അഞ്ച് വർഷത്തേക്ക് ശിവസേന ആദിത്യ താക്കറെയുടെ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിയും റെവല്യൂഷണറി പാർട്ടി ഓഫ് ഇന്ത്യ (ആർപിഐ) നേതാവുമായ രാംദാസ് അതവാലെ. "റൊട്ടേഷൻ മുഖ്യമന്ത്രി എന്ന ആശയം ബിജെപി അംഗീകരിക്കുന്നതായി തോന്നുന്നില്ല, അതേ സമയം, ഉപമുഖ്യമന്ത്രി സ്ഥാനം അഞ്ചു വർഷത്തേക്ക് ശിവസേനയ്ക്ക് നൽകുന്നതിൽ അവർ വിസമ്മതം പ്രകടിപ്പിച്ചിട്ടുമില്ല," എന്നും അതവാലെ പറഞ്ഞു. ആദിത്യ താക്കറെ ഉപമുഖ്യമന്ത്രിയാകുമ്പൊൾ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യവും ബിജെപിയും ശിവസേനയും ഒന്നിച്ചുണ്ടാകണമെന്നാണ്. എൻഡിഎയ്ക്ക് പ്രതീക്ഷിച്ചത്ര സീറ്റുകൾ ലഭിച്ചില്ലെങ്കിലും നല്ല ഭൂരിപക്ഷമാണ് കിട്ടിയതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അവകാശവാദം ബിജെപിയുടേതാണ്. 124 സീറ്റുകൾ ജനതാ പാർട്ടിക്ക് നൽകിയതായി ശിവസേന വാദിക്കുന്നുണ്ടെന്നും അതവാലെ പറഞ്ഞു. ഇരു പാർട്ടികളുമായി വിശദമായി ചർച്ച നടത്തി അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യത്തിന് കേവല ഭൂരിപക്ഷമുണ്ട്. ബിജെപിക്ക് 105 എംഎൽഎമാരും ശിവസേനയ്ക്ക് 56 എംഎൽഎമാരുമാണുള്ളത്.