ETV Bharat / bharat

'മഹാ' നാടകം തുടരുന്നു; സർക്കാർ രൂപീകരിക്കാന്‍ എന്‍.സി.പിക്ക് ക്ഷണം - മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി

മൂന്നാമത്തെ വലിയ കക്ഷി എന്ന നിലയിലാണ്  എന്‍.സി.പിയെ ക്ഷണിച്ചിരിക്കുന്നത്. നാളെ രാത്രി 8.30 വരെ ഭൂരിപക്ഷം തെളിയിക്കാന്‍എന്‍.സി.പിക്ക് സമയം അനുവദിച്ചിട്ടുണ്ട്.

'മഹാ' നാടകം തുടരുന്നു; പിന്തുണ തേടി ശിവസേനയുടെ നെട്ടോട്ടം
author img

By

Published : Nov 11, 2019, 9:01 PM IST

Updated : Nov 11, 2019, 9:55 PM IST

മഹാരാഷ്ട്ര:സർക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് സൂചന.സർക്കാരർ രൂപീകരിക്കാന്‍ ഗവർണര്‍ എന്‍.സി.പിയെ ക്ഷണിച്ചു. മൂന്നാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് എന്‍.സി.പിയെ ക്ഷണിച്ചിരിക്കുന്നത്. നാളെ രാത്രി 8.30 വരെ ഭൂരിപക്ഷം തെളിയിക്കാന്‍എന്‍.സി.പിക്ക് സമയം അനുവദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുമായി നാളെ എന്‍.സി.പി ചർച്ച നടത്തും.മാത്രമല്ല നാളെ എന്‍.സി.പി നേതാക്കള്‍ ഗവർണറെ കാണും.

Sena leaders at Raj Bhawan  Congress to provide outside support  maharashtra politis latest news  Shiv Sena flies in search of support  മഹാരാഷ്ട്ര പ്രതിസന്ധി വാർത്ത  ഉദ്ദവ് താക്കറെ  മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി
പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയുള്ള കോൺഗ്രസിന്‍റെ വാർത്തക്കുറിപ്പ്

ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസം കൂടി സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഗവർണര്‍ ഭഗത്സിങ് കോശ്യാരിയെ സമീപിച്ചിരുന്നു .എന്നാല്‍ ശിവസേനയുടെ ആവശ്യം ഗവർണർ തളളി. ശിവസേന സർക്കാർ രൂപീകരിക്കുമെന്ന വാർത്തകള്‍ പുറത്തുവന്നുവെങ്കിവും ശിവസേനക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് കോണ്‍ഗ്രസും അറിയിച്ചു. സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നും കോൺഗ്രസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് എൻസിപിയും കോൺഗ്രസും പിന്തുണ അറിയിച്ചുവെന്ന വാർത്തക്കൾക്ക് പിന്നാലെയാണ് കോൺഗ്രസ് നിലപാട് വെളിപ്പെടുത്തിയത്. ഇരുപാർട്ടികളും പിന്തുണക്കത്ത് ഗവർണർ ഭഗത് സിംഗ് കോഷ്യാരയ്ക്ക് കൈമാറിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് 17 ദിവസം പിന്നിട്ടിടും അവസാനിക്കാത്ത പ്രതിസന്ധിയാണ് മഹാരാഷ്ട്രയില്‍. മുഖ്യമന്ത്രി സ്ഥാനം ആദിത്യ താക്കറെക്ക് നല്‍കുന്നതില്‍ എൻസിപി നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഉദ്ദവ് താക്കറയോ മറ്റേതെങ്കിലും മുതിർന്ന നേതാക്കളോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്നാണ് എൻസിപി നിലപാട്.

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ഗവർണർ ക്ഷണിച്ചിരുന്നെങ്കിലും ഇതിന് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഞായറാഴ്ച ഗവർണർക്ക് കത്ത് നല്‍കിയിരുന്നു. ഇതേതുടർന്നാണ് ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഞായറാഴ്ച വൈകിട്ട് ഗവർണർ 24 മണിക്കൂർ സമയം അനുവദിച്ചത്.

Intro:Body:

https://www.etvbharat.com/english/national/state/maharashtra/shiv-senas-arvind-sawant-announces-resignation-from-ministerial-post/na20191111085722628

Conclusion:
Last Updated : Nov 11, 2019, 9:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.