മുംബൈ: ശിവസേന നേതാവ് ഉദ്ദവ് താക്കറെ എന്‍.സി.പി എം.എല്‍.എമാരെ താമസിപ്പിച്ച റിനൈസന്‍സ് ഹോട്ടലില്‍ എത്തി. ഇന്ന് രാവിലെ കേസ് പരിഗണിച്ച കോടതി വിധി നാളേക്ക് മാറ്റിയ സാഹചര്യത്തിലാണ് നീക്കം. ബി.ജെ.പിക്കെതിരെ മഹാസഖ്യം പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. കോടതി നടപടികള്‍ അവസാനിച്ച ഉടന്‍ എന്‍.സി.പി നേതാവ് ശരത് പവാര്‍ ഹോട്ടലില്‍ എത്തിയിരുന്നു.
ഇതിനിടെ കുതിരക്കച്ചവടം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. ബി.ജെ.പിക്ക് ഒപ്പം പോയ എം.എല്‍.എ മണിക് റാവു കോക്കഡെ തിരിച്ചെത്തി. അജിത് പവാറിനൊപ്പം പോയ അഞ്ച് എം.എല്‍.എമാരോടും എന്‍.സി.പി നേതൃത്വം ചര്‍ച്ച നടത്തി. വൈകിട്ടോടെ അഞ്ച് പേരെകൂടി ഹോട്ടിലില്‍ എത്തിക്കുമെന്നും എന്‍.സി.പി അവകാശപ്പെട്ടു.