ശ്രീനഗര്‍: താഴ്‌വരയിലെ തണുപ്പ് ശക്‌തമാകുന്നതിന് മുന്‍പ് തന്‍റെ അമ്മയെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി കശ്‌മീരില്‍ കരുതല്‍ തടങ്കലിലുള്ള മുന്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയുടെ മകള്‍. തന്‍റെ അമ്മയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനായിരിക്കുമെന്നും പിഡിപി പ്രസിഡന്‍റ് കൂടിയായ ഇല്‍ത്തിജ മുഫ്‌തി ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.
അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പല തവണ ഞാന്‍ അധിതരോട് സംസാരിച്ചിരുന്നുവെന്ന് മെഹ്‌ബൂബ മുഫ്‌തിയുടെ ട്വിറ്റര്‍ അകൗണ്ടില്‍ ഇല്‍ത്തിജ മുഫ്‌തി കുറിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ക്ക എഴുതിയ കത്തിന്‍റെ ചിത്രവും ഇല്‍ത്തിജ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
-
I’ve repeatedly raised concerns about the well being of my mother. I wrote to DC Srinagar a month ago to shift her someplace equipped for the harsh winter. If anything happens to her, the Indian government will be responsible
— Mehbooba Mufti (@MehboobaMufti) November 5, 2019 " class="align-text-top noRightClick twitterSection" data="
https://t.co/bgJwi0fHxl
">I’ve repeatedly raised concerns about the well being of my mother. I wrote to DC Srinagar a month ago to shift her someplace equipped for the harsh winter. If anything happens to her, the Indian government will be responsible
— Mehbooba Mufti (@MehboobaMufti) November 5, 2019
https://t.co/bgJwi0fHxlI’ve repeatedly raised concerns about the well being of my mother. I wrote to DC Srinagar a month ago to shift her someplace equipped for the harsh winter. If anything happens to her, the Indian government will be responsible
— Mehbooba Mufti (@MehboobaMufti) November 5, 2019
https://t.co/bgJwi0fHxl
- — Mehbooba Mufti (@MehboobaMufti) November 5, 2019 " class="align-text-top noRightClick twitterSection" data="
— Mehbooba Mufti (@MehboobaMufti) November 5, 2019
">— Mehbooba Mufti (@MehboobaMufti) November 5, 2019
കഴിഞ്ഞ ഓഗസ്‌റ്റ് അഞ്ചുമുതല്‍ കരുതല്‍ തടങ്കലിലുള്ള തന്‍റെ അമ്മയ്‌ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്‌ടര്‍ പറഞ്ഞിട്ടുണ്ടെന്നും ഇല്‍ത്തിജ കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള സ്ഥലത്ത് താമസം തുടരുകയാണെങ്കില്‍ വരാനിരിക്കുന്ന കൊടുംതണുപ്പിനെ അതിജീവിക്കാന്‍ മെഹ്‌ബൂബ മുഫ്ത്തിയ്‌ക്ക് കഴിയില്ലെന്നും ഇല്‍ത്തിജ ട്വിറ്ററില്‍ കുറിച്ചു
കശ്‌മീരിനുള്ള പ്രത്യേക അധികാരങ്ങള്‍ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ജമ്മു കശ്‌മീരിലെ ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയത്