ന്യൂഡൽഹി: കേന്ദ്ര സർക്കാർ ധിക്കാരം അവസാനിപ്പിച്ച് കർഷകർക്ക് അവരുടെ അവകാശങ്ങൾ നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ദേശീയ തലസ്ഥാനത്തെ സിംഗു, തിക്രി, ഖാസിപൂർ അതിർത്തികളിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. കർഷകരോട് എല്ലാവരും കടപ്പെട്ടിരിക്കുന്നുവെന്നും അവർക്ക് നീതി നൽകിക്കൊണ്ട് മാത്രമേ ഈ കടം തിരിച്ചടയ്ക്കാൻ കഴിയൂ എന്നും ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, പ്രക്ഷോഭം നടത്തുന്ന കർഷക യൂണിയനുകളെ ചൊവ്വാഴ്ച കേന്ദ്രം ചർച്ചയ്ക്ക് ക്ഷണിച്ചു.
കര്‍ഷക പ്രക്ഷോഭം; കേന്ദ്രസർക്കാർ ധിക്കാരം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി - കേന്ദ്രസർക്കാർ ധിക്കാരം അവസാനിപ്പിക്കണം: രാഹുൽ ഗാന്ധി
കർഷകരോട് എല്ലാവരും കടപ്പെട്ടിരിക്കുന്നുവെന്നും അവർക്ക് നീതി നൽകിക്കൊണ്ട് മാത്രമേ ഈ കടം തിരിച്ചടയ്ക്കാൻ കഴിയൂ എന്നും ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി പറഞ്ഞു