ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തെ വിമര്‍ശിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താന്‍ അബ്ബാസ് നഖ്‌വി. ജനങ്ങളുടെ അവകാശങ്ങളും, ഉത്തരവാദിത്തങ്ങളും തമ്മിലുള്ള പോരാട്ടമാണ് അവിടെ നടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "അവര്‍ക്ക് (സമരക്കാര്‍ക്ക്) അവകാശങ്ങളെക്കുറിച്ച് നന്നായി അറിയാം,എന്നാല്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ അവര്‍ക്കറിയില്ല. റോഡ് ഉപരോധിക്കുന്നത് വഴി ഒരാള്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല" - മുക്താന്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന സ്‌റ്റുഡന്‍റ് പാര്‍ലമെന്‍റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ അവകാശങ്ങളെക്കുറിച്ചും, ഉത്തരവാദിത്തങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ടെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് മാസമായി പൗരത്വ നിയമത്തിനെതിരായി ശക്തമായ പ്രതിഷേധമാണ് ഷഹീന്‍ബാഗില്‍ നടക്കുന്നത്. സ്‌ത്രീകളടക്കമുള്ളവരാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്.
ഷഹീന്‍ബാഗിലേത് ജനങ്ങളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തമ്മിലുള്ള പോരാട്ടം : നഖ്‌വി
"അവര്‍ക്ക് (സമരക്കാര്‍ക്ക്) അവകാശങ്ങളെക്കുറിച്ച് നന്നായി അറിയാം,എന്നാല്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ അവര്‍ക്കറിയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താന്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.