ETV Bharat / bharat

ഡല്‍ഹി കത്തിയപ്പോൾ അമിത് ഷായെ കാണാനില്ലായിരുന്നുവെന്ന് ശിവസേന;വിമർശനം സാംനയിലൂടെ

രാജ്യ തലസ്ഥാനത്ത് ഇത്രയും മരണങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചിട്ടും അദ്ദേഹത്തെ കാണാതിരുന്നത് അതിശയകരമാണെന്നും ബിജെപിയുടെ മുൻ സഖ്യകക്ഷി കൂടിയായിരുന്നു ശിവസേന സാംനയിലെഴുതിയ മുഖപത്രത്തില്‍ വിമർശിച്ചു.

ഡല്‍ഹി കലാപം  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  ശിവസേന മുഖപത്രം  സാംന  amit shah statement  union home minister  delhi riots  saamna newspaper
ഡല്‍ഹി കത്തിയപ്പോൾ അമിത് ഷായെ കാണാനില്ലായിരുന്നുവെന്ന് ശിവസേന
author img

By

Published : Feb 28, 2020, 3:10 PM IST

മുംബൈ: ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം സാംന. പ്രതിഷേധങ്ങളില്‍ ദേശീയ തലസ്ഥാനം കത്തിയമർന്നപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രിയെ എവിടെയും കാണാനില്ലായിരുന്നുവെന്ന് സാംന വിമർശിച്ചു.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനിടെ വീടുകൾ തോറും കയറി ഇറങ്ങി അമിത് ഷാ പ്രചാരണം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പൊലീസ്. എന്നാല്‍ രാജ്യ തലസ്ഥാനത്ത് ഇത്രയും അധികം മരണങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചിട്ടും അദ്ദേഹത്തെ കാണാതിരുന്നത് അതിശയകരമാണെന്നും മുഖപത്രത്തില്‍ വിമർശിച്ചു. കേന്ദ്ര ഭരണത്തില്‍ കോൺഗ്രസും പ്രതിപക്ഷം ബിജെപിയുമായിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ രാജി ബിജെപി ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ ഇപ്പോൾ അത് സംഭവിക്കില്ല. കാരണം ബിജെപി അധികാരത്തിലാണ്. പ്രതിപക്ഷം ദുർബലവുമാണ്. എന്നിരുന്നാലും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

അക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ വൈകിയതിനേയും മുഖപത്രം ചോദ്യം ചെയ്തു. ഐബി ഉദ്യോഗസ്ഥൻ കൊല ചെയ്യപ്പെട്ട സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ ട്രംപിനെ സ്വാഗതം ചെയ്യുന്ന തിരക്കിലായിരുന്നു. ഡല്‍ഹി കത്തിയമർന്ന് മൂന്നാം ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതും അജിത് ഡോവല്‍ തെരുവുകളിലെത്തി ജനങ്ങളോട് സംസാരിക്കുന്നതും. ഇത്രയും നാശം സംഭവിച്ചിട്ട് സംസാരിച്ചിട്ടെന്താണ് കാര്യമെന്നും പത്രം ആരോപിക്കുന്നു.

അടുത്തയാഴ്ച പാർലമെന്‍റ് സമ്മേളനത്തില്‍ ഡൽഹിയിൽ ഷായുടെ അഭാവത്തെ പ്രതിപക്ഷം ചോദ്യം ചെയ്യാം. ഡല്‍ഹി കലാപം ഉന്നയിച്ചാൽ അതിനെ ദേശവിരുദ്ധമെന്ന് വിളിക്കുമോ എന്നും മുഖ പത്രത്തില്‍ ചോദിക്കുന്നു. ഡൽഹിയിലെ സംഭവ വികാസങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപ്രസംഗം നിരീക്ഷിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.