മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ നഗ്‌ല ഗ്രാമത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വീടിന് മുന്‍പില്‍ മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഓട വൃത്തിയാക്കുന്നതിനിടെ വീടിന് മുന്‍പില്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഷമ്മി എന്ന യുവതിയുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഇരു വിഭാഗത്തിലെയും ആളുകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ചാണ് പരസ്‌പരം ആക്രമിച്ചത്. സംഭവത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഏഴ് പേര്‍ക്ക് പരിക്ക് - Seven injured
വീടിന് മുന്‍പില്‍ മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്