ശ്രീനഗര്‍: ലഷകര്‍ ഭീകരന് നസീര്‍ ഉദിന് ലോണായെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ ഹിന്ദ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ സുരക്ഷാസേന വധിച്ചത്. ലക്ഷര്‍ ഈ തോയിബ കമാന്ററാണ് ഇയാളെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മറ്റൊരു തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന ജില്ലയിലെ ഗണിപ്പോര, ക്രാല്‍ഗുണ്ട് ഭാഗങ്ങളില്‍ സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്.
ആറ് സിആര്‍പിഎഫ് ജവാന്മാരെ കൊല്ലപ്പെടുത്തിയ കേസില്‍ ലക്ഷര്‍ ഈ തോയിബ കമാന്റര്‍ നസീര്‍ ഉദിന് ലോണാക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 18ന് സൊപൊരിലും മെയ് നാലിന് ഹിന്ദ്വാരയിലും മൂന്ന് ജവാന്മാരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ക്ക് പങ്കുള്ളത്.