ബെംഗളൂര്‍: ബിഹാറിലെ ധനാപൂരിലേക്ക് 1200 അതിഥി തൊഴിലാളികളുമായി രണ്ടാമത്തെ ശ്രാമിക് പ്രത്യേക ട്രെയിന്‍ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ടു. ഞായറാഴ്‌ച ഉച്ചക്ക് 2.35 ന് ചിക്കബനാവരയിലെ മലോര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പ്രത്യേക ട്രെയിന്‍ പുറപ്പെട്ടത്. ട്രെയിനില്‍ സമൂഹിക അകലം പാലിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രക്ക് മുമ്പ് തൊഴിലാളികളെ പ്രത്യേക ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. മലോര്‍ സ്റ്റേഷനില്‍ എത്തിയ അതിഥി തൊഴിലാളികളെ വീണ്ടും തെര്‍മല്‍ സ്‌ക്രീനിങ് നടത്തിയതായും റെയില്‍വെ മെഡിക്കല്‍ സംഘം വ്യക്തമാക്കി. കോച്ചുകള്‍ പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചതായും റെയില്‍വെ അറിയിച്ചു. അസിം പ്രേംജി ഫൗണ്ടേഷനാണ് ഇവര്‍ക്ക് വേണ്ട ഭക്ഷണം വിതരണം ചെയ്യുന്നത്.
കര്‍ണാടകയില്‍ നിന്നും ബിഹാറിലേക്ക് രണ്ടാമത്തെ ശ്രാമിക് ട്രെയിൻ പുറപ്പെട്ടു
ഞായറാഴ്‌ച ഉച്ചക്ക് 2.35 ന് ചിക്കബനാവരയിലെ മലോര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പ്രത്യേക ട്രെയിന്‍ പുറപ്പെട്ടത്.