ETV Bharat / bharat

ലോക്‌ഡൗണിന്‍റെ രണ്ടാം പകുതി നിസാരമായി കാണരുത് - india covid 19

ചികിത്സയൊന്നും കണ്ടു പിടിക്കാത്ത കൊവിഡിനെ സമൂഹത്തില്‍ നിന്നു നീക്കം ചെയ്യാന്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏക മാർഗം.

കൊവിഡ്  കൊറോണ  പ്രധാനമന്ത്രി  ലോക്‌ഡൗൺ  lockdown  covid  corona  india covid 19  PM modi
ലോക്‌ഡൗണിന്‍റെ രണ്ടാം പകുതി നിസാരമായി കാണരുത്
author img

By

Published : Apr 8, 2020, 1:25 PM IST

കൊവിഡിന്‍റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത 21 ദിവസത്തെ രാജ്യവ്യാപക ലോക്‌ഡൗണിന്‍റെ രണ്ടാം പകുതി ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ ചികിത്സയൊന്നും കണ്ടു പിടിക്കാത്ത ഈ വൈറസിനെ സമൂഹത്തില്‍ നിന്നു നീക്കം ചെയ്യാന്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏക മാർഗം. യുഎസിനെയും യൂറോപ്പിനെയും അപേക്ഷിച്ച് വൈറസിന്‍റെ വ്യാപനം ഇന്ത്യയില്‍ തീവ്രമല്ലെങ്കിലും രാജ്യത്തുടനീളം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം അപകടകരമായ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് ബാധിച്ച പ്രദേശങ്ങള്‍ വർധിച്ചതിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറസിൽ പ്രധാനമന്ത്രി ചില നിർണായക ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾ അവരുടെതായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു.

മൂന്നാഴ്‌ചത്തെ രാജ്യവ്യാപകമായ ലോക്‌ഡൗണിലൂടെ കൊവിഡ് അണുബാധയുടെ “ശൃംഖല തകർക്കുക” എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്ദേശ്യം. 21 ദിവസത്തെ ലോക്‌ഡൗണ്‍ അവസാനിച്ചു കഴിഞ്ഞാൽ, ആളുകൾ പല സ്ഥലങ്ങളിലും ഒത്തുകൂടിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ ലോക്‌ഡൗണ്‍ നടപടികൾക്ക് പിന്നിലെ മുഴുവൻ ലക്ഷ്യങ്ങളും പരാജയപ്പെടും. അതിനാൽ, നേരിയ തോതിൽ വൈറസ് ബാധിച്ച പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ വൈറസ് തീവ്ര പ്രദേശങ്ങളില്‍ ലോക്‌ഡൗണ്‍ തുടരുന്നതായിരിക്കും അഭികാമ്യം. ഏപ്രിൽ 14ന് ശേഷം വിമാനക്കമ്പനികൾക്ക് ടിക്കറ്റ് വിൽപന ആരംഭിക്കാമെന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. ക്രമേണ ലോക്‌ഡൗണ്‍ പിൻവലിക്കുന്നതിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ കോൺടാക്റ്റ് ട്രെയ്‌സിംഗും, രോഗ നിർണയ പരിശോധനയും നടത്തേണ്ടതുണ്ട്. മരണസംഖ്യ കുറയ്ക്കുകയെന്ന പൊതു ലക്ഷ്യത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം.

ഇന്ത്യ ലോക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുമ്പ് കൊവിഡ് രോഗ പ്രഭവകേന്ദ്രമായ വുഹാൻ പൂർണമായും അടച്ചുപൂട്ടിയിരുന്നു. ചൈനയിലെ ഹുബെ പ്രവിശ്യയിലെ പല പ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങള്‍ ജനത കർഫ്യൂവിൽ പങ്കെടുത്തപ്പോഴേക്കും ചൈനയില്‍ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. വുഹാനിലെ രണ്ട് മാസത്തെ ലോക്‌ഡൗണ്‍ ഘട്ടം ഘട്ടമായാണ് ചൈന നീക്കം ചെയ്‌തത്. വുഹാന്‍ നിവാസികളുടെ സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടയിൽ, ചൈനീസ് സർക്കാർ പുറത്തുനിന്നുള്ളവരുടെ വരവ് അനുവദിച്ചിരുന്നു. വുഹാൻ ഒഴികെ മറ്റ് എല്ലാ സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും പതിവുപോലെ പ്രവർത്തിച്ചു.

കൊവിഡ് പ്രഭവകേന്ദ്രത്തില്‍ ഇപ്പോള്‍ സാധാരണ ജനജീവിതം ഒരു പരിധി വരെ പുനസ്ഥാപിക്കാന്‍ ചൈനീസ് സർക്കാരിന് കഴിഞ്ഞു. ബാങ്കുകളിലും ബസുകളിലുമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും 65 വയസ്സിനു മുകളിലുള്ളവർ പൊതുഗതാഗതം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. കേസുകളുടെ എണ്ണം കുറഞ്ഞത് കൊണ്ട് മാത്രം വൈറസ് കാരണമുള്ള അപകട സാധ്യത കുറയണമെന്നില്ല എന്ന് ഹുബെ ഹെൽത്ത് കമ്മീഷനിലെ ലിയു ഡോംഗ്രു നിരീക്ഷിച്ചു. ഈ വാക്കുകളിലെ സത്യം തിരിച്ചറിഞ്ഞ് ക്രമേണ നടപടികൾ നടപ്പിലാക്കുന്നതിനായി നമ്മുടെ ഗവൺമെന്‍റുകൾ പ്രവർത്തിക്കണം. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത ഈ പകർച്ചവ്യാധിയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കും.

ഒരു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു

ലോക്‌ഡൗണ്‍ സമയത്ത് പ്രതിദിനം 35,000 കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടാവുന്നത് എന്നാണ് വിലയിരുത്തൽ. 21 ദിവസത്തിനുള്ളിൽ നഷ്ടം 7,50,000 കോടി രൂപയോളമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോക്‌ഡൗണ്‍ നടപടികൾ എത്രത്തോളം നിർണായകമാണെന്ന് ഈ സംഖ്യകൾ വെളിവാക്കി തരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്കും നഷ്‌ടങ്ങള്‍ക്കും ഉപരി പൗരന്മാരുടെ ജീവിതമാണ് സർക്കാരിന് പ്രധാനമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്‌ഡൗണ്‍ കാലയളവ് അവസാനിച്ചു കഴിഞ്ഞാൽ പൗരന്മാർ പതിവ് പോലെ അവരുടെ ശുചിത്വമില്ലാത്തതും അശ്രദ്ധമായതുമായ ജീവിതത്തിലോട്ട് മടങ്ങുകയാണെങ്കിൽ രാജ്യത്തിന് വളരെ വലിയ പ്രത്യാഘാതങ്ങളാകും നേരിടേണ്ടിവരിക. ലോക്‌ഡൗണിന് ശേഷം നാം വ്യക്തിപരമായ ശുചിത്വും, സാമൂഹിക അകലവും പാലിക്കാതിരിക്കുകയോ, കൂട്ടം കൂടുകയോ ചെയ്‌താല്‍ മഹാമാരി സമൂഹത്തിൽ തുടരുക തന്നെ ചെയ്യും.

ശക്തമായ ആരോഗ്യ സംരക്ഷണമുള്ള യുഎസ്, യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കൊവിഡ് വൈറസ് ബാധയുടെ പ്രത്യാഘാതങ്ങളില്‍ ഉഴലുകയാണ്. അവരുടെ മെഡിക്കൽ സംവിധാനങ്ങൾ തകർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാൻ, മുഴുവൻ രാജ്യവും ലോക്‌ഡൗണ്‍ മാനദണ്ഡങ്ങൾ പാലിക്കണം. വൈറസ് തീവ്ര പ്രദേശങ്ങളായ ബെംഗളൂരു, മൈസുരു, ചിക്കബല്ലാപൂർ എന്നിവിടങ്ങളിൽ ലോക്‌ഡൗണ്‍ നടപടികൾ തുടരാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ കൂടുതല്‍ വൈറസ് തീവ്ര പ്രദേശങ്ങള്‍ ഉണ്ടാകാതെ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം. മറ്റ് കൊവിഡ് ബാധിത രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്ന് നാം പഠിക്കുകയും ഒന്നായി പ്രവര്‍ത്തിക്കുകയും വേണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.