ETV Bharat / bharat

കൊവിഡ് 19; ബിഹാറിലെ രണ്ട് ജില്ലയില്‍ നിരോധനാജ്ഞ - കൊറോണ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇതുവരെ വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഷിയോഹര്‍, ബക്‌സാര്‍ ജില്ലകളില്‍ നിയന്ത്രണം.

Coronavirus  Bihar  Section 144 imposed  കൊവിഡ് 19 വാര്‍ത്തകള്‍  കൊറോണ വാര്‍ത്തകള്‍  കൊവിഡ് 19; ബിഹാറിലെ രണ്ട് ജില്ലയില്‍ നിരോധനാജ്ഞ
കൊവിഡ് 19; ബിഹാറിലെ രണ്ട് ജില്ലയില്‍ നിരോധനാജ്ഞ
author img

By

Published : Mar 14, 2020, 4:43 PM IST

പാറ്റ്‌ന : കൊവിഡ് 19 രാജ്യത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബിഹാറിലെ രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷിയോഹര്‍, ബക്‌സാര്‍ ജില്ലകളിലാണ് നിയന്ത്രണം. നിരോധനാജ്ഞ പ്രകാരം പൊതുയിടങ്ങളില്‍ ആള്‍ക്കൂട്ടം ഒത്തുചേരാന്‍ പാടില്ല. സംസ്ഥാനത്ത് ഇതുവരെ വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകള്‍ കോച്ചിങ് സെന്‍ററുകളും, സിനിമാ തിയേറ്ററുകളും മാര്‍ച്ച് 31 വരെ തുറക്കരുതെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 142 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ 72 പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുെട പരിശോധനാഫലം വരും ദിവസങ്ങളില്‍ ലഭ്യമാകും. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.