ETV Bharat / bharat

ജാബുവയിലെ വിദ്യാഥികള്‍ക്ക് വിദൂര സ്വപ്നമായി ഓൺലൈൻ പഠനം

മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കുട്ടികൾ ആഗ്രഹങ്ങൾ സ്വപ്നങ്ങളാവുകയാണ്

digital divide  MadhyaPradesh  മധ്യപ്രദേശ്  ഓൺലൈൻ പഠനം
ജാബുവയിലെ വിദ്യാഥികള്‍ക്ക് വിദൂര സ്വപ്നമായി ഓൺലൈൻ പഠനം
author img

By

Published : Aug 11, 2020, 8:22 AM IST

Updated : Aug 11, 2020, 8:57 AM IST

കുട്ടികൾക്ക് വിദ്യാഭ്യാസം നേടി കൊടുക്കാൻ എല്ലാ മാതാപിതാക്കൻമാരും ആഗ്രഹിക്കും. എന്നാൽ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരായ ആളുകൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോണുകളോ ടിവിയോ വാങ്ങിനൽകാൻ ആകുന്നില്ലെന്നത് വസ്തുതയാണ്.

മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കുട്ടികൾ ഇതിന് ഉദാഹരണമാണ്. പഠിച്ച് വലിയ ആളുകളാവണം എന്നാണ് ആഗ്രഹമെങ്കിലും ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ആഗ്രഹങ്ങൾ സ്വപ്നങ്ങളാവുകയാണ് ഇവിടെ. മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഏഴ് മണിക്കൂർ യാത്ര ചെയ്താൽ ജാബുവ ജില്ലയിൽ എത്താം. വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും കണക്കിലെടുക്കുമ്പോൾ ജില്ല വളരെ പിന്നോക്കാവസ്ഥയിലാണ്. ഗോത്രവർഗ ആധിപത്യമുള്ള ജാബുവയിൽ 43.3 ശതമാനം മാത്രമാണ് സാക്ഷരതാ നിരക്ക്.

വിദ്യാഭ്യാസം നൽകാനുള്ള പുതിയ വഴികളും മാർഗങ്ങളും ഇവിടങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസം നേടുന്നതിനെ ദുർബലപ്പെടുത്തുന്നു. സ്മാർട്ട്‌ഫോണുകളോ ലാപ്‌ടോപ്പുകളോ ഇല്ലാത്ത ഇവിടുത്തെ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം പ്രയോജനപ്പെടുത്താനാകുന്നില്ല. ഇന്‍റർനെറ്റ് സേവനം ഇല്ലാത്തതും ഇവിടങ്ങളിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്.

ലോക്ക് ഡൗൺ കാലയളവിൽ ജൂലൈ 20 മുതൽ ഘർ ഹമാര വിദ്യാലയ പദ്ധതിയിലൂടെ ദൂരദർശനിൽ ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്ത് വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ജില്ലയിലെ ഫോണുകളോ ടിവികളോ ഇല്ലാത്ത 15,000 വിദ്യാർഥികൾക്കായി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഈ പദ്ധതിക്ക് ഫലപ്രാപ്തി ഉണ്ടായില്ല.

മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന 2,538 സർക്കാർ സ്കൂളുകൾ ജാബുവയിലുണ്ട്. 326 സ്വകാര്യ സ്കൂളുകളിലായി 63,551 കുട്ടികൾ പഠിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസം നേടാൻ സർക്കാർ സ്കൂളിലെ വിദ്യാർഥികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

എന്നാൽ ഇത്തരം പ്രശ്നങ്ങൾ പാടെ അവഗണിക്കുകയാണ് അധികാരികൾ. ഓൺലൈൻ വിദ്യാഭ്യാസം എല്ലാവരിലും എത്തുന്നുവെന്ന് തന്നെയാണ് ഇവർ അവകാശപ്പെടുന്നത്. വിദ്യാർഥികൾക്ക് കൃത്യ സമയത്ത് പാഠപുസ്തകങ്ങൾ വിതരണം ചെയ്തുവെന്നും അധ്യാപകർ സ്ഥിരമായി വിദ്യാർഥികളുമായി ബന്ധപ്പെടാറുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. രാജ്യത്തിന്‍റെ ഓഫ്‌ലൈൻ വിദ്യാഭ്യാസം നാനോസെക്കൻഡുകള്‍ക്കുള്ളില്‍ ഓൺലൈൻ മോഡിലേക്ക് മാറുമെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ മധ്യപ്രദേശിലെ ഗ്രാമീണ മേഖലയിലെ അവസ്ഥകൾ ഇതിന് തിരിച്ചടിയാണ്.

Last Updated : Aug 11, 2020, 8:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.