ന്യൂഡൽഹി: ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ പരാതികൾ ഒക്ടോബർ ഒന്നു മുതൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ സഞ്ജയ് കിഷൻ, ആർ സുഭാഷ് റെഡ്ഡി, ബിആർ ഗവായി, സൂര്യകാന്ത് എന്നീ ജസ്റ്റിസുമാരും ഉൾപ്പെട്ടതാണ്.
കേന്ദ്രസർക്കാർ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.