ന്യൂഡൽഹി: കൊവിഡ് ലോക്ക്ഡൗൺ കണക്കിലെടുത്ത് പൂനെയിലും നാസിക്കിലും വീട്ടിൽ മദ്യം വിതരണം ചെയ്യുന്നതിനെതിരെ മഹാരാഷ്ട്ര വൈൻ മർച്ചന്‍റ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.
ഹർജി കേൾക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ലെന്നും മദ്യം ഒരു അനിവാര്യ കാര്യമല്ലെന്നും ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചോദിച്ചു.
കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ചില മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുകളും എടുത്ത് മദ്യം വീട്ടിൽ എത്തിച്ച് നൽകാൻ മഹാരാഷ്ട്ര സർക്കാരിന്‍റെ എക്സൈസ് വകുപ്പ് ഈ വർഷം മെയ് മാസത്തിൽ അനുമതി നൽകിയിരുന്നു.