ETV Bharat / bharat

നീലഗിരി ആന ഇടനാഴിയിലെ എല്ലാ നിർമിതികളും നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി

അനധികൃത നിർമാണ കേസുകൾ അന്വേഷിക്കുന്നതിനായി സിറ്റിങ്ങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു.

Supreme Court  Madras High Court's order  Nilgiris elephant corridor in Mudumalai reserve forest range  illegal constructions  animals rights' of passage  നീലഗിരി ആന ഇടനാഴി  നീലഗിരി ആന ഇടനാഴിയിലെ എല്ലാ നിർമിതികളും നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി  ആന ഇടനാഴി  മുതുമല റിസർവ് ഫോറസ്റ്റ്  മദ്രാസ് ഹൈക്കോടതി
സുപ്രീം കോടതി
author img

By

Published : Oct 14, 2020, 5:06 PM IST

ന്യൂഡൽഹി: മുതുമല റിസർവ് ഫോറസ്റ്റ് റേഞ്ചിലെ നീലഗിരി ആന ഇടനാഴിയിലുള്ള എല്ലാ റിസോർട്ടുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ നിർദേശിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. അനധികൃത നിർമാണ കേസുകൾ അന്വേഷിക്കുന്നതിനായി സിറ്റിങ്ങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു.

മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് റിസോർട്ട് ഉടമകൾ സമർപ്പിച്ച അപ്പീലുകൾക്ക് 2020 ജനുവരിയിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. അനുമതി ലഭിച്ചിട്ടും തങ്ങളുടെ റിസോർട്ടുകൾ അടപ്പിച്ചതായി ഹർജിക്കാർ വാദിച്ചു. നിവേദനം സമർപ്പിച്ചവരിൽ നടനും മുൻ പാർലമെന്‍റ് അംഗവുമായ മിഥുൻ ചക്രബർത്തിയും ഉൾപ്പെടുന്നു.

2011ൽ മദ്രാസ് ഹൈക്കോടതി ആന ഇടനാഴിയിലെ എല്ലാ റിസോർട്ടുകളും നിർമാണങ്ങളും നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.