ETV Bharat / bharat

നിര്‍ഭയ കേസ്; ദയാഹർജി തള്ളിയതിനെതിരെ വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന് - വിനയ് ശർമ

രാഷ്‌ട്രപതിയുടെ തീരുമാനം പക്ഷപാതപരമാണെന്നാണ് വിനയ് ശർമയുടെ ആരോപണം. തീഹാർ ജയിൽ വാസം കാരണം മാനസിക പ്രശ്‌നങ്ങളുണ്ടെന്നും വധശിക്ഷയിൽ ഇളവ് നൽകണമെന്നും വിനയ് ശർമ ആവശ്യപ്പെട്ടു.

Nirbhaya convict's petition Supreme Court's order Vinay Kumar Sharma നിര്‍ഭയ കേസ് ദയാഹർജി തള്ളി വിനയ് ശർമ വിധി ഇന്ന്
നിര്‍ഭയ കേസ്; ദയാഹർജി തള്ളിയതിനെതിരെ വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്
author img

By

Published : Feb 14, 2020, 10:32 AM IST

ന്യൂഡല്‍ഹി: ദയാഹർജി തള്ളിയ രാഷ്‌ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് നിർഭയ കേസ് പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാരിന്‍റെ ആവശ്യത്തിലും കോടതി വാദം കേൾക്കും. രാഷ്‌ട്രപതിയുടെ തീരുമാനം പക്ഷപാതപരമാണെന്നാണ് വിനയ് ശർമയുടെ ആരോപണം. തീഹാർ ജയിൽ വാസം കാരണം മാനസിക പ്രശ്‌നങ്ങളുണ്ടെന്നും വധശിക്ഷയിൽ ഇളവ് നൽകണമെന്നും വിനയ് ശർമ ആവശ്യപ്പെട്ടു.

ദയാഹര്‍ജി തള്ളിയ രാഷ്‌ട്രപതിയുടെ നടപടി ചോദ്യം ചെയ്‌ത് നല്‍കിയ ഹര്‍ജി ജസ്റ്റിസ് ആര്‍.ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഇന്നത്തേക്ക് മാറ്റിയത്. ദയാഹര്‍ജി നിരസിക്കാനുള്ള ശുപാർശയിൽ ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവർണറും ആഭ്യന്തരമന്ത്രിയും ഒപ്പിട്ടിട്ടില്ലെന്ന് വിനയ്‌ ശർമയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ച ജസ്റ്റിസുമാരായ ആർ. ബാനുമതി, അശോക് ഭൂഷൺ, എ.എസ് ബൊപണ്ണ എന്നിവരടങ്ങിയ ബെഞ്ച് ശുപാർശയിൽ ഗവർണറും ആഭ്യന്തരമന്ത്രിയും ഒപ്പിട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. രാഷ്‌ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്‌ത് കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിങ് നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്‌ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.