ETV Bharat / bharat

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ നോട്ടീസ് - പരിസ്ഥിതി വനം, കാലാവസ്ഥ മന്ത്രാലയം

ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേന്ദ്ര സർക്കാരിനും വനം പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിനും പശ്ചിമഘട്ട വിഷയത്തില്‍ നോട്ടീസ് നൽകിയത്

ന്യൂഡൽഹി SC issues notice MOEF protection Western Ghats ministry of environment forest and climate പരിസ്ഥിതി വനം, കാലാവസ്ഥ മന്ത്രാലയം പശ്ചിമഘട്ടം
കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
author img

By

Published : Jun 19, 2020, 6:58 PM IST

ന്യൂഡൽഹി : പശ്ചിമഘട്ട വിഷയത്തില്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു .ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേന്ദ്ര സർക്കാരിനും വനം പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിനും നോട്ടീസ് നൽകിയത്.പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴ് പേരും പരിസ്ഥിതി പ്രവർത്തകരും 16 വ്യക്തികളും ചേർന്നാണ് നിവേദനം നൽകിയത്. . ഇവർക്കായി മുതിർന്ന അഭിഭാഷകൻ രാജ് പഞ്ജ്വാനിയാണ് ഹാജരായത്.

പശ്ചിമഘട്ടത്തിലെ 72,212 ചതുരശ്ര കിലോമീറ്റർ സ്ഥലത്തെ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇത് ആ പ്രദേശങ്ങളെ തകർക്കുമെന്നും നിവേദനത്തിൽ പറയുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനായി വനം പരിസ്ഥിതി മന്ത്രാലയം 2010 ൽ പശ്ചിമഘട്ട പരിസ്ഥിതി ശാസ്ത്ര വിദഗ്ധ പാനലും (ഡബ്ല്യുജിഇഇപി) 2012 ൽ ഉന്നതതല പ്രവർത്തക സമിതിയും (എച്ച്എൽഡബ്ല്യുജി) രൂപീകരിച്ചിരുന്നു. ഡബ്ല്യുജിഇഇപിയുടെ 2012 റിപ്പോർട്ട് പ്രകാരം 1,29,307 ചതുരശ്ര കിലോമീറ്ററാണ് പശ്ചിമഘട്ടത്തിന്‍റെ ഭാഗമാകുന്നത്. എന്നാൽ എച്ച്എൽഡബ്ല്യുജി റിപ്പോർട്ട് പ്രകാരം മൊത്തമുള്ള 1,64,280 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ, 59,940 ചതുരശ്ര കിലോമീറ്റർ മാത്രമാണ് പശ്ചിമഘട്ടത്തിന്‍റെ സംരക്ഷിത മേഖലയാകുന്നത്.

എച്ച്എൽഡബ്ല്യുജി റിപ്പോർട്ട് പ്രകാരം 59,940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശങ്ങളിൽ ചില പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം 1986 ലെ 5-ാം വകുപ്പ് പ്രകാരം കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഹർജിക്കാർ വാദിച്ചു.പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിൽ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളും ചുമതലകൾ നിർവഹിച്ചിട്ടില്ലെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.