ന്യൂഡൽഹി: ലോക്‌ഡൗണിൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി പുറത്ത് പോകുന്നതിനായി കൃത്യമായ മാർഗനിർദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി. പ്രത്യേകമായും അസമിന് വേണ്ടിയാണ് അമിത് ഗോയൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. കൃത്യമായ മാർഗനിർദേശമില്ലാത്തതിനാൽ എങ്ങനെയാണ് ജനം പുറത്തിറങ്ങുകയെന്നും അദ്ദേഹം സുപ്രീം കോടതിയിൽ വാദിച്ചു. അതേ സമയം കഴിഞ്ഞ ദിവസം വെസ്റ്റ് ബംഗാളിൽ പാൽ വാങ്ങാൻ പുറത്തുപോയ വ്യക്തിയെ പൊലീസ് അടിച്ചു കൊലപ്പെടുത്തിയ സംഭവവും അദ്ദേഹം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
പുറത്തിറങ്ങുന്നതിനുള്ള മാർഗനിർദേശം; ഹർജി സുപ്രീംകോടതി തള്ളി
അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തു പോകുന്ന ജനങ്ങൾക്കായി മാർഗനിർദേശങ്ങൾ നൽകണമെന്നാണ് അമിത് ഗോയൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്