ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതി നിര്‍ദേശം മറികടന്ന് മക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയത് കുറ്റകരമാണെന്ന 2017 ലെ വിധി കോടതി ശരിവെച്ചു. നേരത്തേ സ്വത്ത് വിവരവും പണ ഇടപാടുകളും സംബന്ധിച്ച വെളിപ്പെടുത്തലില്‍ എത്രത്തോളം സത്യമുണ്ടെന്ന് കോടതി ചോദിച്ചിരുന്നു.
ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാഗിയോയില്‍ നിന്ന് കൈപ്പറ്റിയ പണമാണ് മല്യ മകന്‍ സിദ്ധാര്‍ഥ് മല്യക്കും മകള്‍ താന്യ മല്യക്കും കൈമാറിയത്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. 9000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ മല്യ ഇപ്പോള്‍ വിദേശത്താണ്.