ETV Bharat / bharat

ജുഡീഷ്യൽ അംഗങ്ങളുടെ നിയമനം ഒരു മാസത്തിനകം നടത്തണമെന്ന് സുപ്രീംകോടതി

സായുധ സേന ട്രൈബ്യൂണലിലെ ജുഡീഷ്യറി ഓഫീസർമാർ ജൂലൈ 22, 23, ഓഗസ്റ്റ് 31 തീയതികളിൽ വിരമിക്കുന്നതിനാൽ സുപ്രീംകോടതി ഇക്കാര്യത്തിൽ സ്വമേധയാ കോടതി നടപടി സ്വീകരിക്കുകയായിരുന്നു.

supreme court judicial members appointment Armed forces tribunal judiciary officers സായുധ സേന ട്രൈബ്യൂണലിൽ
ജുഡീഷ്യൽ അംഗങ്ങളുടെ നിയമനം ഒരു മാസത്തിനകം നടത്താൻ സുപ്രീംകോടതി ഉത്തരവ്
author img

By

Published : Jul 16, 2020, 4:06 PM IST

ന്യൂഡൽഹി: സായുധ സേന ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗങ്ങളുടെ നിയമനം ഒരു മാസത്തിനകം നടത്താൻ സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് (സിജെഐ) എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ സുബാഷ് റെഡ്ഡി, എ എസ് ബോപണ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. സായുധ സേന ട്രൈബ്യൂണലിലെ ജുഡീഷ്യറി ഓഫീസർമാർ ജൂലൈ 22, 23, ഓഗസ്റ്റ് 31 തീയതികളിൽ വിരമിക്കുന്നതിനാൽ സുപ്രീംകോടതി ഇക്കാര്യത്തിൽ സ്വമേധയാ കോടതി നടപടി സ്വീകരിക്കുകയായിരുന്നു.

ഓഗസ്റ്റിനുശേഷം ധാരാളം തസ്തികകൾ ഒഴിഞ്ഞുകിടക്കുമെന്ന് അഭിഭാഷകൻ മംഗ്ലിക് പറഞ്ഞു. അതേസമയം ഉദ്യോഗസ്ഥരുടെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് സിജെഐ അഭിപ്രായപ്പെട്ടു. എന്നാൽ ഇത് സങ്കീർണമായ പ്രക്രിയയാണെന്നും നിയമനത്തിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ പറഞ്ഞു. അന്തിമവിധിയിൽ ജുഡീഷ്യറി അംഗങ്ങളെ ഒരു മാസത്തിനുള്ളിൽ നിയമിക്കാൻ ബെഞ്ച് കേന്ദ്രത്തിന് നിർദേശം നൽകുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.