2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിന്‍റെ ഇരയായ ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ സുപ്രീംകോടതി ഉത്തരവ്. ബില്‍കിസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍കിസ് ബാനുവിന്‍റെ മൂന്ന് വയസുള്ള മകളടക്കം പതിനാല് കുടുംബാംഗങ്ങള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. ബലാത്സംഗത്തിന് ഇരയായ സമയത്ത് ബില്‍കിസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു.