ETV Bharat / bharat

4ജി ഇന്‍റര്‍നെറ്റ് പുനസ്ഥാപനം; കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടണമെന്ന് സുപ്രീം കോടതി - ജമ്മു കശ്മീർ 4 ജി

ലോക്ക് ഡൗൺ കണക്കിലെടുത്ത് വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയവയെ തടസപ്പെടുത്തികൊണ്ടുള്ള 4ജി നിയന്ത്രണം ചോദ്യം ചെയ്ത് ഫൗണ്ടേഷൻ ഓഫ് മീഡിയ പീപ്പിൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്

1
1
author img

By

Published : Aug 7, 2020, 1:41 PM IST

ന്യൂഡൽഹി: ജമ്മു കശ്മീരിൽ 4ജി ഇന്‍റര്‍നെറ്റ് സേവനം പുനസ്ഥാപിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടണമെന്ന് സുപ്രീം കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ കണക്കിലെടുത്ത് വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയവയെ തടസപ്പെടുത്തികൊണ്ടുള്ള 4ജി നിയന്ത്രണം ചോദ്യം ചെയ്ത് ഫൗണ്ടേഷൻ ഓഫ് മീഡിയ പീപ്പിൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പ്രത്യേക സമിതിയെ രൂപീകരിക്കാത്ത നടപടിയിൽ നോട്ടീസ് അയക്കണമെന്ന് ആവശ്യപ്പെട്ടും ഫൗണ്ടേഷൻ ഓഫ് മീഡിയ പീപ്പിൾ ഹർജി നൽകി. ഉത്തരവുകൾ പാലിച്ചിട്ടുണ്ടെന്നും അവലോകന സമിതി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു.

കൂടുതൽ തവണ കേസ് പരിഗണിക്കില്ലെന്നും അറ്റോർണി ജനറലിനെ അടുത്ത വിചാരണക്ക് ഹാജരാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രത്തിന്‍റെ നിലപാടിനെ വിലയിരുത്തണമെന്നും കോടതി തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 11 ന് കേസ് വീണ്ടും പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.