ETV Bharat / bharat

സ്വന്തം ജീവന്‍ ത്യജിച്ച് ആരോഗ്യ മേഖലക്ക് സംഭാവന നൽകിയവർ - കൊറോണ

ആരോഗ്യ മേഖലയിൽ നടന്ന ചില പരീക്ഷണങ്ങളും അവയുടെ ഫലങ്ങളും.

saviours who risked thier lives  saviours  epidemic  corona  covid  കൊവിഡ്  കൊറോണ  ആരാേഗ്യ മേഖല
സ്വന്തം ജീവന്‍ ത്യജിച്ച് ആരോഗ്യ മേഖലക്ക് സംഭാവന നൽകിയവർ
author img

By

Published : Apr 25, 2020, 6:17 PM IST

ഒരു പുതിയ രോഗം പൊട്ടി പുറപ്പെടുമ്പോള്‍ അതിനു മരുന്ന് കണ്ടെത്താന്‍ ഡോക്‌ടര്‍മാരും ശാസ്ത്രജ്ഞരും മുന്നോട്ട് വരും. തുടക്കത്തില്‍ അവര്‍ മരുന്നിനെ വിലയിരുത്തുന്നതിനായി മൃഗങ്ങളില്‍ പരീക്ഷിക്കും. എന്നാല്‍ ഒട്ടേറെ ശാസ്ത്രജ്ഞരും ഡോക്‌ടര്‍മാരും തങ്ങളില്‍ തന്നെ ഈ മരുന്ന് പരീക്ഷിക്കുകയും സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തുവാന്‍ തയ്യാറാവുകയും ചെയ്യുന്നു. അത്തരം ചില സാഹസികരുടെ പരീക്ഷണങ്ങളും സാഹസികതകളും.

മഞ്ഞപ്പനിക്ക് വേണ്ടി ജീവൻ ബലി നൽകി

1881ല്‍ കൊതുകു കടിക്കുന്നതു വഴിയാണ് മാരകമായ മഞ്ഞപ്പനിയുടെ (പിത്തപ്പകർച്ച പനി) പകരുന്നതെന്ന് ഡോക്ടര്‍ കാര്‍ലോസ് കണ്ടെത്തി. യു.എസ് സൈന്യത്തിലെ ഡോക്‌ടര്‍മാര്‍ അത് തെളിയിക്കുന്നതിനായി സ്വയം മുന്നോട്ടു വന്നു. വൈദ്യ ശാസ്ത്രജ്ഞന്‍ വാള്‍ട്ടര്‍ റീഡിന്‍റെ നേതൃത്വത്തില്‍ 1990കളില്‍ ഡോക്‌ടര്‍ ജെയിംസ് കരോള്‍, അരിസ്‌റ്റൈഡ്‌സ് അഗ്രമൊന്‍ഡെ, ജെസ്സെ വില്ല്യം ലാസര്‍ എന്നിവര്‍ മഞ്ഞപ്പനിയെ കുറിച്ച് അന്വേഷിക്കുവാന്‍ ആരംഭിച്ചു. ഇതിനു വേണ്ടി ഡോക്‌ടര്‍ കരോളും ലാസറും സ്വയം കൊതുക് കടി ഏറ്റു വാങ്ങി. തുടർന്ന് അവര്‍ക്ക് രണ്ടു പേര്‍ക്കും മഞ്ഞപ്പനി ബാധിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ലാസര്‍ മരിക്കുകയും കരോള്‍ രോഗ മുക്തനാവുകയും ചെയ്‌തു. പക്ഷെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ രോഗം മൂലം ഡോക്‌ടര്‍ കരോളും മരിച്ചു. അവരുടെ ബലിദാനം മഞ്ഞപ്പനിയില്‍ നിന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ കാരണമായി.

സ്വയം ശസ്ത്രക്രിയകള്‍ക്ക് വിധേയമായ ഡോക്‌ടർ

ശസ്ത്രക്രിയ ചെയ്യുന്നതിനു വേണ്ടി ശരീരം മുഴുവന്‍ അനസ്തേഷ്യക്ക് വിധേയമാക്കുന്ന നാളുകളായിരുന്നു അത്. എന്നാല്‍ ഇതിന്‍റെ ആവശ്യമില്ല എന്ന് ഒരു മഹാനായ ഡോക്‌ടർ തെളിയിച്ചു. ശസ്ത്രക്രിയാ പ്രക്രിയകള്‍ പരിഷ്‌കരിക്കുവാന്‍ ആഗ്രഹിച്ച യു.എസ്.എയിലെ പെന്‍സില്‍വാനിയയിലുള്ള ഡോക്‌ടര്‍ ഒനീല്‍ കെയ്ന്‍ തന്‍റെ അണുബാധയുണ്ടായ വിരല്‍ അനസ്തേഷ്യക്ക് വിധേയമാക്കി സ്വയം ശസ്ത്രക്രിയ നടത്തി. 1921 ഫെബ്രുവരി 15ന് വയറിൽ ലോക്കല്‍ അനസ്തേഷ്യ ചെയ്‌തു കൊണ്ട് അദ്ദേഹം തന്നില്‍ തന്നെ അപ്പന്‍റിസൈറ്റിസ് ശസ്ത്രക്രിയയും വിജയകരമായി നിര്‍വഹിച്ചു. അന്ന്‌ അദ്ദേഹത്തിനു 60 വയസ്സായിരുന്നു. പിന്നീട് 10 വര്‍ഷത്തിനു ശേഷം മൂന്നാമതും തന്‍റെ ശരീരത്തില്‍ സ്വയം ഒരു ശസ്ത്രക്രിയ ചെയ്‌ത അദ്ദേഹം 36 മണിക്കൂറുകള്‍ക്ക് ശേഷം ജോലി ചെയ്യാന്‍ തിരികെ എത്തി. ലോക്കല്‍ അനസ്തേഷ്യക്ക് ലോകം മുഴുവന്‍ വിശ്വാസം നേടി കൊടുത്തു അദ്ദേഹത്തിന്‍റെ ഈ സാഹസികതകള്‍.

പുനർ ജീവിപ്പിക്കാന്‍ ശ്രമിച്ച് മരണമടഞ്ഞു

ഒരു റഷ്യന്‍ ഫിസിഷ്യനാണ് അലക്‌സാണ്ടര്‍ ബോഗ്‌ദനോവ്. അദ്ദേഹം പ്രസിദ്ധനായ ശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്‌ദനും രാഷ്ട്രീയക്കാരനും എഴുത്തുകാരനുമൊക്കെ ആയിരുന്നു. യുവാക്കളുടെ രക്തം മാറ്റി നല്‍കി കൊണ്ട് വയസായ ആളുകളെ പുനരുജീവിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. 1924ല്‍ അദ്ദേഹം തന്നില്‍ തന്നെ ഇത് പരീക്ഷിക്കുവാന്‍ ആഗ്രഹിക്കുകയും ഒരു യുവാവിന്‍റെ രക്തം തന്‍റെ ശരീരത്തില്‍ മാറ്റി വെച്ച് ഒടുവില്‍ മരണത്തിനു കീഴടങ്ങി. പക്ഷെ രക്തം നല്‍കിയ വ്യക്തിക്ക് മലമ്പനിയും ക്ഷയവും ഉണ്ടായിരുന്നതാണ് ഡോക്‌ടറുടെ മരണത്തിനു കാരണമായതെന്ന് പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ബാക്‌ടീരിയയെ കുടിച്ച ശാസ് ത്രഞ്ജന്‍

വിബ്രിയോ കോളറെ എന്ന ബാക്‌ടീരിയയാണ് കോളറക്ക് കാരണമാകുന്നതെന്ന് ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് കോ കണ്ടുപിടിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ തെറ്റാണെന്ന് തെളിയിക്കുന്നതിനായി ഒരു പരീക്ഷണം നടത്തുവാന്‍ ബവേറിയനിലെ കെമിസ്റ്റ് ആയ മാക്‌സ് ജോസഫ് വോണ്‍ പെറ്റന്‍കോഫര്‍ ആഗ്രഹിച്ചു. അദ്ദേഹം റോബര്‍ട്ട് കോവിന്‍റെ മുന്നില്‍ വെച്ചു തന്നെ പഴച്ചാറില്‍ വിബ്രിയോ കോളറെ ബാക്‌ടീരിയ കലര്‍ത്തി കുടിച്ചു. പിന്നീട് കോളറയുടെ ലക്ഷണങ്ങളോടു കൂടി അദ്ദേഹത്തെ ആശുപത്രിയില്‍ ആക്കുകയും ഒരാഴ്‌ചക്ക് ശേഷം അദ്ദേഹം രോഗ മുക്തനാവുകയും ചെയ്‌തു.

അള്‍സറുകളും കാന്‍സറുകളും കണ്ടെത്താന്‍

റോയല്‍ പെര്‍ത്ത് ആശുപത്രിയിലാണ് ഓസ്‌ട്രേലിയക്കാരനായ ഫിസിഷ്യന്‍ ബെറി മാര്‍ഷല്‍ ജോലി ചെയ്‌തിരുന്നത്. വയറിലെ അള്‍സറിനും കാന്‍സറിനും കാരണമാകുന്നത് ഹെലികോബാക്‌ടര്‍ പൈലോറി ബാക്‌ടീരിയ ആണെന്ന് തന്‍റെ സഹഫിസിഷ്യനായ റോബിന്‍ വാറനോടൊപ്പം ചേര്‍ന്ന് അദ്ദേഹം 1984ല്‍ പ്രഖ്യാപിച്ചു. എന്നാല്‍ മറ്റ് ഡോക്‌ടര്‍മാരും ശാസ്ത്രജ്ഞരും ഇത് തള്ളി കളഞ്ഞു. കാരണം വയറിലേക്ക് കടത്തിവിടുന്ന ബാക്‌ടീരിയയെ വയര്‍ പുറപ്പെടുവിക്കുന്ന രാസ വസ്‌തുക്കള്‍ അതിജീവിക്കുവാന്‍ അനുവദിക്കില്ല എന്ന് അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ബെറി മാര്‍ഷല്‍ ബന്ധപ്പെട്ട ബാക്‌ടീരിയ കലര്‍ത്തിയ പഴച്ചാര്‍ കുടിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹം ഗുരുതരമായി രോഗ ബാധിതനായി.

ബാക്‌ടീരിയ വയറ്റിനകത്ത് നിലനില്‍ക്കാന്‍ ആരംഭിച്ചു എന്നതിനാലാണ് അള്‍സര്‍ ഉണ്ടായത് എന്ന് പിന്നീട് പരിശോധനകളില്‍ തെളിഞ്ഞു. ബാക്‌ടീരിയ പ്രതിരോധ മരുന്നുകള്‍ കഴിച്ച് ബെറി രോഗ മുക്തനായി. ഈ പരീക്ഷണത്തോടെ വയറിലെ അള്‍സറിനും കാന്‍സറിനും കാരണമാകുന്നത് വയറിലെ ബാക്‌ടീരിയ ആണെന്ന് ഉറപ്പായി. തങ്ങളുടെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 2005ല്‍ വാറനും ബെറിക്കും സംയുക്തമായി നോബല്‍ സമ്മാനം നല്‍കപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.