ETV Bharat / bharat

കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിന് വിമർശനവുമായി ശശി തരൂർ - ശശി തരൂർ ലോക്‌സഭയിൽ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോൾ സമ്പദ്‌ഘടന തകരുകയാണ്. നിരവധി പേർക്ക് തൊഴില്‍ നഷ്‌ടമായി. പ്രധാനമന്ത്രി ടെലിവിഷനിൽ കൂടി പ്രസംഗങ്ങൾ നടത്തുകയാണ്. പാവപ്പെട്ടവർക്ക് ഇത് കൊണ്ടെന്താണ് ഗുണമെന്ന് തരൂർ ചോദിച്ചു.

sasi tharoor  sasi tharoor criticizes central government  sasi tharoor in loksabha  കേന്ദ്ര സർക്കാരിന് വിമർശനവുമായി ശശി തരൂർ  ശശി തരൂർ ലോക്‌സഭയിൽ  ശശി തരൂർ
കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിന് വിമർശനവുമായി ശശി തരൂർ
author img

By

Published : Sep 20, 2020, 6:15 PM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. കൊവിഡ് നിയന്ത്രണത്തില്‍ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും കേന്ദ്ര സർക്കാരിന് ചില നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ അവയിൽ പലതും സർക്കാർ നിരസിച്ചു. 11 നിർദേശങ്ങളാണ് നൽകിയത്. നേരിട്ടുള്ള പണ കൈമാറ്റം, സൗജന്യ റേഷൻ, അതിഥി തൊഴിലാളികളുടെ സൗജന്യ യാത്ര, പരിഷ്‌കരിച്ചതും മെച്ചപ്പെടുത്തിയതുമായ സാമ്പത്തിക പാക്കേജ് തുടങ്ങിയവയാണ് അതിൽ ചിലത്. കൊവിഡ് പ്രതിരോധത്തില്‍ സർക്കാരിന്‍റെ വീഴ്‌ച പ്രസക്‌തമാണെന്നും ശശി തരൂർ ലോക്‌സഭയില്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിന് വിമർശനവുമായി ശശി തരൂർ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോൾ സമ്പദ്‌ഘടന തകരുകയാണ്. നിരവധി പേർക്ക് തൊഴില്‍ നഷ്‌ടമായി. പ്രധാനമന്ത്രി ടെലിവിഷനിൽ കൂടി പ്രസംഗങ്ങൾ നടത്തുകയാണ്. പാവപ്പെട്ടവർക്ക് ഇത് കൊണ്ടെന്താണ് ഗുണമെന്ന് തരൂർ ചോദിച്ചു. അടിസ്ഥാന സൗകര്യങ്ങളിലെ പര്യാപ്‌തതയെ തുടർന്ന് മുൻ നിര ആരോഗ്യപ്രവർത്തകരുടെ ജീവൻ ദിനം പ്രതി അപകടത്തിലാണ്. സർക്കാരിന് അതിനെക്കുറിച്ചുള്ള വിവരങ്ങൾ പോലും അറിയില്ല. കൊവിഡ് പ്രതിസന്ധിയിലും വിദ്യാർഥികളെ നിർബന്ധിച്ച് പരീക്ഷക്ക് അയക്കുന്നു. ഇത് അവരുടെ ഭാവിയെ ബാധിക്കുന്ന മറ്റൊരു പ്രശ്‌നമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ലോക്ക്‌ ഡൗൺ എല്ലാവരുടെയും സ്വാതന്ത്ര്യത്തെ നശിപ്പിക്കുകയാണ്. അതോടൊപ്പം ഭരണകാര്യങ്ങളിൽ കേന്ദ്ര സർക്കാർ കൂടുതൽ സുതാര്യമായിരിക്കണമെന്നും ഈ സമയത്ത് യുവത്വത്തിന്‍റെ ആത്മവിശ്വാസം കൂട്ടുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും തരൂർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.