ETV Bharat / bharat

ബെംഗളൂരു മയക്കുമരുന്ന് കേസ്; രാഗിണി ദ്വിവേദി ജുഡീഷ്യൽ കസ്റ്റഡിയിൽ

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 11 ദിവസം മുമ്പാണ് നടി രാഗിണി ദ്വിവേദി ഉൾപ്പെടെയുള്ള നാല് പ്രതികളെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്തവരെ ഡോപ് ടെസ്റ്റ് അടക്കമുള്ള വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

sandalwood drugs case  sanjjana remand extended  ragini dwivedi sent to judicial custody  bengaluru drug case  ജുഡീഷ്യൽ കസ്റ്റഡി  രാഗിണി ദ്വിവേദി  ബെംഗളൂരു  മയക്കുമരുന്ന് കേസ്   Suggested Mapping : headlines
ബെംഗളൂരു മയക്കുമരുന്ന് കേസ്; രാഗിണി ദ്വിവേദിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
author img

By

Published : Sep 15, 2020, 8:00 AM IST

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദി ഉൾപ്പെടെ നാല് പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നടി സഞ്ജന ഗാൽറാനിയുടെ റിമാൻഡ് കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 11 ദിവസം മുമ്പാണ് നടി രാഗിണി ദ്വിവേദി ഉൾപ്പെടെയുള്ള നാല് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കൂടുതൽ ചോദ്യം ചെയ്യലിനായി വീരൻ ഖന്നയെ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തവരെ ഡോപ് ടെസ്റ്റ് അടക്കമുള്ള വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

സംഭവത്തിൽ കന്നട സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്. പ്രമുഖ സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേശ് ഉൾപ്പെടെയുള്ള 15 പേരെ ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തി ചോദ്യം ചെയ്തു.

അതേസമയം, മയക്കുമരുന്ന്, ലഹരിവസ്‌തുക്കളുടെ ദുരുപയോഗം, ഹവാല ഇടപാട് എന്നിവയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.