ന്യൂഡൽഹി: കൊവിഡ് പരിശോധനയ്ക്കായി രാജ്യത്ത് ഇതുവരെ നാല് കോടിയിലധികം സാമ്പിളുകൾ പരിശോധിച്ചെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഓഗസ്റ്റ് 28 വരെ 40,406,609 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 9,28,761 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചതെന്നും ഐസിഎംആർ വാർത്താകുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 76,472 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 34 ലക്ഷം കടന്നു. 1,021 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 62,550 ആയി. 752,424 പേർ നിലവിൽ ചികിത്സയിലാണ്. 2,648,999 പേർ ഇതുവരെ രോഗമുക്തരായി.