അമരാവതി: ആന്ധ്രയിലെ കടപ്പ ജില്ലയില്‍ കബഡി മത്സരത്തിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് യുവാവിന്‍റെ മരണം. ഗംഗനാപള്ളിയിലാണ് സംഭവം നടന്നത്. കൊണ്ടപേട്ട സ്വദേശിയായ നരേന്ദ്രയാണ് കളിക്കളത്തില്‍ വെച്ച് കുഴഞ്ഞു വീണത്. എംകോം കഴിഞ്ഞ് നില്‍ക്കുകയായിരുന്നു നരേന്ദ്ര. കബഡി ഏറെ ഇഷ്‌ടപ്പെട്ടിരുന്ന നരേന്ദ്ര ഗംഗനാപള്ളിയില്‍ സംഘടിപ്പിച്ച ജില്ലാതല കബഡി മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു. എതിരാളികള്‍ കളിക്കിടെ അദ്ദേഹത്തെ വീഴ്‌ത്തിയെങ്കിലും എഴുന്നേറ്റ നരേന്ദ്ര കുഴഞ്ഞ് വീഴുകയായിരുന്നു. സംഘാടകര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കപ്പുമായി വീട്ടിലെത്തുമെന്ന് പറഞ്ഞ് ഇറങ്ങിയ മകന്‍റെ മരണത്തിന്‍റെ ആഘാതത്തിലാണ് മാതാപിതാക്കള്‍.
ആന്ധ്രയില്‍ കബഡി മത്സരത്തിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു - kabbadi district level competition
കൊണ്ടപേട്ട സ്വദേശിയായ നരേന്ദ്രനാണ് കബഡി മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീണത്.
![ആന്ധ്രയില്‍ കബഡി മത്സരത്തിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു Kabaddi lover leaves his life in a competition at kadapa in AP Kabaddi andhra pradesh kabbadi district level competition കബഡി മത്സരത്തിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10286226-thumbnail-3x2-kabadi.jpg?imwidth=3840)