ന്യൂഡൽഹി: പ്രതിരോധ നവീകരണത്തിനായി 90,048 കോടി രൂപ അനുവദിച്ചു. കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യ സഭയില്‍ എഴുതി നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷത്തെ വിഹിതത്തിൽ നിന്ന് 9,000 കോടി രൂപയുടെ വർധനവാണ് ഇത്തവണ ഉണ്ടായത്. നിലവിലെ പ്രതിരോധ ആയുധങ്ങളുടെ നവീകരണം, പുതിയ ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവയ്ക്കായാണ് കേന്ദ്രത്തിന്‍റെ തുക വിനിയോഗിക്കുക. അനുവദിച്ച ആകെ തുക പ്രതിരോധ സേവന എസ്റ്റിമേറ്റിന്‍റെ 27.87 ശതമാനമാണ്.
അംഗീകൃത മൂലധന ഏറ്റെടുക്കൽ പദ്ധതി പ്രകാരം നിലവിലുള്ള പ്രതിരോധ സംഭരണ നടപടിക്രമങ്ങൾക്കനുസൃതമായി നവീകരണ പദ്ധതികൾ പുരോഗമിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ശ്രീപാദ് നായിക് രാജ്യസഭയില്‍ എഴുതി നല്‍കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യസഭാ എംപിമാരായ പി ഭട്ടാചാര്യ, വിജയ് പാൽ സിംഗ് തോമർ എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നല്‍കിയത്.