ഹൈദരാബാദ്: കൊവിഡ് 19 വൈറസ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി 100 കോടി അനുവദിച്ചിട്ടുണ്ടെന്ന് തെലങ്കാന ആരോഗ്യമന്ത്രി ഈതേല രാജേന്ദ്ര അറിയിച്ചു. ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. ദുബായിൽ നിന്ന് തിരിച്ചെത്തിയ തെലങ്കാന സ്വദേശിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആളുകൾ ശരിയായ രീതിയിൽ മുൻ കരുതലുകളെടുക്കണമെന്നും രോഗ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഡോക്‌ടറെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാളെ മുതൽ ഹെൽപ്പ് ലൈൻ നമ്പറായ 104 പൊതുജനങ്ങൾക്ക് ലഭ്യമാകും. കൊവിഡ് 19 ചികിത്സയ്ക്കായി പ്രത്യേക ആശുപത്രി സജ്ജീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.