ETV Bharat / bharat

ബിജെപി എംഎല്‍എയുടെ സ്കൂളില്‍ ആയുധ പരിശീലനമെന്ന് ആരോപണം

വിദ്യാര്‍ഥികള്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

നരേന്ദ്ര മെഹ്ത
author img

By

Published : Jun 3, 2019, 4:15 AM IST

താനെ: മഹാരാഷ്ട്രയിലെ മിര ഭയാന്തര്‍ എംഎല്‍എ നരേന്ദ്ര മെഹ്തയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നു എന്ന് ആരോപണം. സ്ഥലത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രശാന്ത് ഗുപ്ത എന്ന വിദ്യാര്‍ഥി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് പരാതിയുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. ഒരു പറ്റം വിദ്യാര്‍ഥികള്‍ തോക്കുമായി നില്‍ക്കുന്ന ചിത്രമായിരുന്നു സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തത്. ആയുധ പരിശീലനത്തിന് പിന്നില്‍ ഭജ്റംഗ്ദള്‍ ആണെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം പരാതിയില്‍ കഴിമ്പില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ സ്കൂളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ അധികാരം ഉപയോഗിച്ച് കേസ് ഒതുക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്‍റെ ഫലമായാണ് പൊലീസ് റിപ്പോര്‍ട്ട് എന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.