ഒസ്മാനിയെ ആശുപത്രിയുടെ റേഡിയോളജി വിഭാഗത്തിൻ്റെ കീഴിലുള്ള 502ാം നമ്പർ മുറിയിലെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്.
മുൻപ് പല തവണ ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചിട്ടും അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് തെലങ്കാന ജൂനിയർ ഡോക്ടർസ് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. പി.എസ്. വിജയേന്ദർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡോക്ടർമാർ ഹെൽമെറ്റ് ധരിച്ചാണ് ആശുപത്രിയിൽ എത്തിയത്. പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പ്രതിഷേധത്തെ തുടർന്ന് ആരോഗ്യമന്ത്രി ചർലകോല ലക്ഷ്മ റെഡ്ഡി കെട്ടിടം പുതുക്കി പണിയാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതിൽ തുടർനടപടി ഒന്നും സ്വീകരിച്ചിട്ടില്ല.
2014ൽ ആശുപത്രിയുടെ പുനർനിർമ്മാണത്തിനായി 200 കോടി രൂപ മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡി അനുവദിച്ചിരുന്നെങ്കിലും ഇത് ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം.