ലക്നൗ: ഗ്രേറ്റർ നോയിഡയിൽ പൊലീസും കവർച്ചക്കാരും തമ്മിൽ വെടിവെപ്പ് നടന്നു. രണ്ട് കവർച്ചക്കാരെ പൊലീസ് പിടികൂടി. മറ്റൊരു പ്രതി രക്ഷപ്പെട്ടു. ബീറ്റ 2 പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. ചെക്ക് പോയന്‍റില്‍ വണ്ടി നിർത്താതെ തിരികെ പോകുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ഇവരെ പിന്തുടർന്നു. തുടർന്ന് പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. പൊലീസ് തിരികെ വെടിവെക്കുകയും രണ്ട് പേരുടെ കാലിൽ വെടിയേൽക്കുകയും ചെയ്തു. കാർ, മൊബൈൽ ഫോണുകൾ, തോക്കുകൾ, വെടിയുണ്ടകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. മൂന്നാമത്തെ പ്രതിക്കുള്ള തെരച്ചിൽ തുടരുന്നു.
യുപിയിൽ ഏറ്റുമുട്ടൽ; രണ്ട് കവർച്ചക്കാരെ പൊലീസ് പിടികൂടി - UP police
ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്. വെടിവെപ്പിലൂടെ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ഒരാൾ രക്ഷപ്പെട്ടു.