ETV Bharat / bharat

ഇന്ത്യ-ചൈന സംഘർഷം; അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് സൈന്യം - തേജ്‌പൂർ

തവാങ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്ന മാധ്യമ വാർത്തകൾ ഇന്ത്യൻ ആർമി നിരസിച്ചു.

villages vacated near LAC  Line of Actual Control  China  Army  India  Villages  Evacuation  Indian  ചൈന ഇന്ത്യ സംഘർഷം  ചൈന ഇന്ത്യ  ഇന്ത്യൻ ആർമി  തവാങ് പ്രദേശം  അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് ആർമി  കരസേന  അരുണാചൽ പ്രദേശ്  അസം  തേജ്‌പൂർ  നിയന്ത്രണരേഖ
ഇന്ത്യ-ചൈന സംഘർഷം; അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് ആർമി
author img

By

Published : Sep 10, 2020, 8:44 AM IST

ഗുവാഹത്തി: ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ രേഖക്ക് സമീപമുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്ന വാർത്ത ഇന്ത്യൻ സൈന്യം നിരസിച്ചു. വാർത്ത വ്യാജവും വിദ്വേഷം ജനിപ്പിക്കുന്നതും ആണെന്നും അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇത്തരം വാർത്തകൾക്ക് ചെവി കൊടുക്കരുതെന്നും തേജ്‌പൂർ ഡിഫൻസ് പിആർഒ പറഞ്ഞു. ഇത്തരം വാർത്തകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് മുമ്പ് അധികാരികളിൽ നിന്ന് സ്ഥിരീകരണം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തവാങ്, അരുണാചൽ പ്രദേശ് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആർമിയുടെ വിശദീകരണം. പാങ്കോംഗ് തടാകത്തിന്‍റെ തെക്കേ കരയ്ക്ക് സമീപം തന്ത്രപരമായ ഉയരത്തിന്‍റെ നിയന്ത്രണം ചൈനയെ മറികടന്ന് ഇന്ത്യ ഏറ്റെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.