ETV Bharat / bharat

മഹാരാഷ്‌ട്രയിൽ ആരാധനാലയങ്ങൾ നവംബർ 16ന് തുറക്കും

ആരാധനാലയങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

Religious places re-open  Maharashtra  മഹാരാഷ്‌ട്ര  ആരാധനാലയങ്ങൾ  മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  മുബൈ  കൊവിഡ് മാനദണ്ഡങ്ങൾ
മഹാരാഷ്‌ട്രയിൽ ആരാധനാലയങ്ങൾ നവംബർ 16 മുതൽ തുറക്കും
author img

By

Published : Nov 14, 2020, 6:21 PM IST

Updated : Nov 14, 2020, 7:02 PM IST

മുബൈ: മഹാരാഷ്‌ട്രയിൽ ആരാധനാലയങ്ങൾ നവംബർ 16ന് തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശം. ആരാധനാലയങ്ങളിലും മാസ്‌ക് നിർബന്ധമാക്കി. ദീപാവലി ആഘോഷത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവ കൊവിഡ് സാഹചര്യത്തിൽ മാർച്ച് മാസം മുതൽ അടച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ തുറന്നെങ്കിലും മഹാരാഷ്ട്രയിൽ പകർച്ചവ്യാധി കണക്കിലെടുത്താണ് നടപടി സ്വീകരിക്കാതിരുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാന ഉത്സവമായ ഗണേശോത്സവ് ആഘോഷവും സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു. ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത പാർട്ടിയും മറ്റ് മതസംഘടനകളും സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.

Last Updated : Nov 14, 2020, 7:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.