ETV Bharat / bharat

രണ്ട് മണിക്കൂറിൽ കൊവിഡ് നിർണയം; ആർ‌ടി-പി‌സി‌ആർ കിറ്റ് വികസിപ്പിച്ച് റിലയൻസ്

author img

By

Published : Oct 2, 2020, 4:45 PM IST

റിലയൻസ് ലൈഫ് സയൻസസിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ കിറ്റിന്‍റെ പേര് ആർ-ഗ്രീൻ കിറ്റ് എന്നാണ്.

രണ്ട് മണിക്കൂറിൽ കൊവിഡ് നിർണയം  ആർ‌ടി-പി‌സി‌ആർ കിറ്റ് വികസിപ്പിച്ച് റിലയൻസ്  റിലയൻസ് ലൈഫ് സയൻസസ്  മുകേഷ് അംബാനി  ആർ‌ടി-പി‌സി‌ആർ കിറ്റ്  Reliance develops RT-PCR kit  COVID-19 results in 2 hrs  RT-PCR kit that can give COVID-19 results in 2 hrs
കൊവിഡ്

ന്യൂഡൽഹി: രണ്ട് മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയാൻ സാധിക്കുന്ന ആർ‌ടി-പി‌സി‌ആർ കിറ്റ് വികസിപ്പിച്ച് റിലയൻസ് ലൈഫ് സയൻസസ്. നിലവിൽ, കൊവിഡ് കണ്ടെത്തലിനായുള്ള റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ-പോളിമറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റിന്‍റെ ഫലം കണ്ടെത്താൻ കുറഞ്ഞത് 24 മണിക്കൂർ വേണം.

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ലൈഫ് സയൻസസിലെ കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റുകൾ, ഇന്ത്യയിലെ സാർസ്-കോവ് -2വിന്‍റെ നൂറിലധികം ജീനോമുകൾ വിശകലനം ചെയ്യുകയും സവിശേഷമായ ആർടി-പിസിആർ പ്രൈമറുകൾ രൂപകൽപ്പന ചെയ്യുകയും ചെയ്തു. റിലയൻസ് ലൈഫ് സയൻസസിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ കിറ്റിന്‍റെ പേര് ആർ-ഗ്രീൻ കിറ്റ് എന്നാണ്. ഐ‌സി‌എം‌ആർ കിറ്റ് രൂപകൽപ്പനയെ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.

അതേസമയം, ഇത് ഉപയോഗിക്കാൻ ലളിതമാണെന്നും ഇന്ത്യയിൽ സമന്വയിപ്പിക്കാൻ കഴിയുന്ന എളുപ്പത്തിൽ ലഭ്യമായ ലളിതമായ റിയാക്ടറുകളും പ്രൈമറുകളും കിറ്റിൽ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. രോഗനിർണയ സമയം ഏകദേശം 2 മണിക്കൂറാണെന്നും അവർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.