ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിനായി രാജ്‌പഥില്‍ റിഹേഴ്‌സല്‍ നടന്നു. ശക്തമായ തണുപ്പിനെ അതിജീവിച്ചും നാവിക സേന മാര്‍ച്ച് നടത്തി. ശക്തമായ മൂടല്‍മഞ്ഞും സ്ഥലത്തുണ്ട്.
അതേസമയം, ജനുവരി മുതലുള്ള ഏഴ് ദിവസങ്ങളില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുകയോ പറന്നുയരുകയോ ചെയ്യില്ലെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജനുവരി 18, 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10.35നും ഉച്ചക്ക് 12.15നും ഇടയിലുള്ള സമയങ്ങളില്‍ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ മുഖ്യാതിഥിയാകും.